CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
18 Hours 3 Minutes 59 Seconds Ago
Breaking Now

മെര്‍ത്തറില്‍ നവ മലയാളി സംഘടന രൂപീകൃതമായി; എഴുപതോളം മലയാളി കുടുംബങ്ങളുള്ള മേഖലയിലെ പുതിയ കൂട്ടായ്മ മാതൃകയാകുന്നു

സൗത്ത്  വെയില്‍സില്‍  കാര്‍ഡിഫിന് അടുത്ത് മെര്‍ത്തര്‍ (Merthyr Tydfil ) എന്ന പ്രദേശത്ത് എഴുപതില്‍പരം കുടുംബങ്ങള്‍ കൂടിച്ചേര്‍ന്ന് MMCA (MERTHYR MALAYALI CULTURAL ASSOCIATION) എന്ന സംഘടനയ്ക്ക് രൂപം കൊടുത്തു. മെര്‍തറില്‍ എത്തിച്ചേര്‍ന്ന് അധികം വൈകാതെ തന്നെ, ഒരു വലിയ കൂട്ടായ്മയ്ക്ക് രൂപം കൊടുക്കാന്‍ സാധിച്ചുവെന്നതാണ് പുതിയ സംഘനയുടെ പിറവിയില്‍ എടുത്ത് പറയേണ്ട കാര്യം. മാതൃകാപരമായ ഐക്യത്തിന്റെയും ഏകോപനവുമാണ് ഇതിന് പിന്നിലെന്ന് വ്യക്തമാണ്. 

ഈ സംഘടനയെ മുന്നോട്ട് നയിക്കാന്‍ അനുഭവസമ്പത്തുള്ള ഒരാള്‍ തന്നെ വേണം എന്ന് നിര്‍ബന്ധം ഉള്ളതുകൊണ്ട്  കമ്മിറ്റി ഐക്യകണ്‌ഠേന പ്രസിഡണ്ട് ആയി വര്‍ഗീസ് തളിയനെ തെരഞ്ഞെടുത്തു. യുകെയില്‍  നീണ്ട പതിനാറു  വര്‍ഷങ്ങളായി ജീവിതാനുഭവമുള്ള വര്‍ഗീസ് തളിയന്‍ സംഘടനാപാടവം കൊണ്ടും പ്രസിഡന്റ് സ്ഥാനത്തിന് ഏറെ അനുയോജ്യനാണ്. ഇദ്ദേഹത്തോടൊപ്പം  തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍  ഊര്‍ജ്ജസ്വലനായ സെക്രട്ടറിയായി പ്രവര്‍ത്തിക്കാന്‍ ലിജിന്‍ ജോര്‍ജ്ജിനും സാധിക്കുമെന്ന് നിസംശയം പറയാം. ഇവരോടൊപ്പം  പ്രവര്‍ത്തിക്കുവാന്‍ ക്യാഷ്യറായി ജോജിന്‍ തോമസും, വൈസ് പ്രസിഡണ്ട് ശ്രീജ കുമരേശനും,  ജോയിന്റ് സെക്രട്ടറി മാത്യൂസ് സേവ്യര്‍, കൂടാതെ മറ്റു കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു

എംഎംസിഎ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ ഇവരാണ്:

ജോമോന്‍ എം വര്‍ഗ്ഗീസ്

പോള്‍ കെ ബേബി

ബാലു പി ബി

റെനില്‍ സ്‌കറിയ

ജോയല്‍ കെ ജോണ്‍

ഷിനു റേച്ചല്‍ മാത്യൂ

സിജി അലക്‌സാണ്ടര്‍

ഓഡിറ്റര്‍: 

ബിജോ ഡാനിയേല്‍ ബാബു

ആര്‍ട്‌സ് സെക്രട്ടറിമാര്‍:

ആന്‍ മേരി തോമസ്

ഡാലിയ ജെയിംസ്

സ്‌പോര്‍ട്‌സ് സെക്രട്ടറിമാര്‍:

അബിന്‍ തോമസ്

ഡാല്‍വിന്‍ ഡെയ്‌സണ്‍

17 പേരടങ്ങുന്ന ശക്തമായ കമ്മിറ്റിയാണ് എംഎംസിഎയുടേത്. ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിക്കുകയും തുടര്‍ന്ന് എംഎംസിഎയുടെ ഉദ്ഘാടനവും, ക്രിസ്മസ് ന്യൂ ഇയര്‍ സെലിബ്രേഷനും ജനുവരി 9ന് നടത്തുവാന്‍ തീരുമാനിച്ചെങ്കിലും കോവിഡിന്റെ  അതിപ്രസരം  മൂലം മാതൃകാപരമായ തീരുമാനം എന്ന നിലയ്ക്ക് പ്രോഗ്രാം ക്യാന്‍സല്‍ ചെയ്യുകയും, തയ്യാറാക്കി വെച്ചിരുന്ന ക്രിസ്മസ്  ന്യൂ ഇയര്‍ ഗിഫ്റ്റുകള്‍ വീടുകളില്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു.

തുടര്‍ന്ന്  കൂടിയ എക്‌സിക്യൂട്ടീവ് മീറ്റിംഗില്‍ സംഘടനയുടെ ഉദ്ഘാടനവും, പൊതുസമ്മേളനവും മാര്‍ച്ച് ഇരുപതാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിക്ക്  നടത്തുവാന്‍ തീരുമാനിച്ചതായി കമ്മിറ്റിക്ക് വേണ്ടി പ്രസിഡണ്ട് വര്‍ഗീസ് തളിയനും, സെക്രട്ടറി ലിജിന്‍ ജോര്‍ജും അറിയിച്ചു.




കൂടുതല്‍വാര്‍ത്തകള്‍.