
















ലണ്ടന്‍: ബ്രിട്ടനിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക പ്രതിഫലനമായ യുക്മ ദേശീയ കലാമേളയുടെ ഭാവി രൂപപ്പെടുത്താനായി യുവ പ്രതിഭകളെ തിരഞ്ഞെടുക്കുന്നു. യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷന്‍ (യുക്മ) പതിനാറാമത് ദേശീയ കലാമേളയുടെ സംഘാടന ചുമതലയില്‍ 'യൂത്ത് ഓര്‍ഗനൈസര്‍ ഡ്രൈവ്' എന്ന പുതിയ പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. 16 - 25 വയസ്സിനുള്ളിലുള്ള ഊര്‍ജസ്വലരായ യുവാക്കളെ ഈ സാംസ്‌കാരിക മേളയുടെ പരിപാടി നടത്തിപ്പിലേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം.
150 - ലധികം അംഗ അസ്സോസ്സിയേഷനുകളുടെ പിന്‍ബലമുള്ള യുക്മ15 വര്‍ഷത്തെ പാരമ്പര്യത്തോടെയാണ് ഈ ദേശീയ കലാമേള സംഘടിപ്പിക്കുന്നത്. സംഗീതം, നൃത്തം, നാടകം, കലാപ്രദര്‍ശനം എന്നിവയിലൂടെ മലയാളി സംസ്‌കാരത്തിന്റെ വര്‍ണ്ണാഭമായ ചിത്രം ഇത് പ്രദര്‍ശിപ്പിക്കുന്നു. ഈ വര്‍ഷത്തെ മേള നവംബര്‍ 1-ന് ചെല്‍ട്ടന്‍ഹാമില്‍ നടക്കും. യുവാക്കളുടെ പുതിയ ആശയങ്ങളും ഡിജിറ്റല്‍ ദൃശ്യവീക്ഷണവും പ്ലാനിംഗ് ടീമിലേക്ക് ഉള്‍ച്ചേര്‍ക്കുകയാണ് ലക്ഷ്യം.
യുവജന പദ്ധതികളുടെ ചുമതലയുള്ള ഡോ. ബിജു പെരിങ്ങത്തറയുടെ അഭിപ്രായം : 'യഥാര്‍ത്ഥ നേതൃത്വ പരിശീലനമാണ് ലക്ഷ്യം. സുസ്ഥിരത, ഡിജിറ്റല്‍ ഇടപെടല്‍, പുതിയ തരം പ്രകടനങ്ങള്‍, ബ്രിട്ടനില്‍ ജനിച്ചു വളര്‍ന്ന തലമുറയെ ആകര്‍ഷിക്കുന്ന പരിപാടികള്‍ എന്നിവയില്‍ അവരുടെ ആശയങ്ങള്‍ നമുക്ക് വേണം.'
യൂത്ത് ഓര്‍ഗനൈസറായി ചേരുന്നതിന്റെ നേട്ടങ്ങള്‍:
* ഇവന്റ് മാസ്റ്ററി: വലിയ പരിപാടികളുടെ ലോജിസ്റ്റിക്‌സ്, കലാകാരന്‍മാരുമായുള്ള സംവാദം, സ്റ്റേജ് മാനേജ്‌മെന്റ്, മാര്‍ക്കറ്റിംഗ് എന്നിവയില്‍ നേരിട്ടുള്ള പങ്കാളിത്തം.
* ഡിജിറ്റല്‍ സ്ട്രാറ്റജി: സോഷ്യല്‍ മീഡിയ - ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, സ്നാപ്ചാറ്റ്, യൂട്യൂബ് കാമ്പെയ്‌നുകള്‍ നയിക്കാനുള്ള അവസരം.
* ക്രിയേറ്റീവ് ക്യൂറേഷന്‍: പുതിയ കലാകാരന്‍മാരെ കണ്ടെത്തല്‍, ആര്‍ട്ട് ഇന്‍സ്റ്റലേഷന്‍, വര്‍ക്ക്‌ഷോപ്പുകള്‍ എന്നിവയില്‍ സ്വാധീനം ചെലുത്താം.
* നെറ്റ് വര്‍ക്കിംഗ്: പ്രൊഫഷണലുകള്‍, കലാകാരന്‍മാര്‍, സമൂഹ നേതാക്കള്‍ എന്നിവരുമായി ബന്ധം സ്ഥാപിക്കാം.
* പാരമ്പര്യം: ഒരു പ്രധാന സാംസ്‌കാരിക സംരംഭത്തില്‍ നിങ്ങളുടെ അടയാളം സ്ഥാപിക്കുക. സിവിയില്‍ ശക്തമായൊരു കാര്യമായി ഇത് ചേര്‍ക്കാം.
പങ്കെടുക്കുന്നതെങ്ങനെ:
പതിനാറാമത് യുക്മ ദേശീയ കലാമേളയുടെ സംഘാടന ചുമതലയില്‍ ഭാഗമാകാന്‍ താല്പര്യം ഉളളവര്‍ക്ക് അതിനുള്ള അവസരമുണ്ട്. ആദ്യം വരുന്നവര്‍ക്ക് ആദ്യം അവസരം എന്ന രീതിയിലാണ് തിരഞ്ഞെടുപ്പ്.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കാനും bijupa@yahoo.com എന്ന ഇമെയില്‍ വിലാസത്തിലോ 07904785565 എന്ന വാട്‌സാപ്പ് നമ്പറിലോ ബന്ധപ്പെടാം.
യുക്മയെക്കുറിച്ച്:
15 വര്‍ഷത്തിലേറെയായി യുകെയിലെ മലയാളി സംസ്‌കാരം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ആഘോഷിക്കാനും യുക്മ പ്രവര്‍ത്തിക്കുന്നു. ദേശീയ കലാമേള എന്നത് ബ്രിട്ടീഷ് സ്റ്റേജില്‍ കേരളത്തിന്റെ പൈതൃകവും പ്രതിഭയും പ്രദര്‍ശിപ്പിക്കുന്ന ഒരു വാര്‍ഷിക കലാ ഉത്സവമാണ്. ബ്രിട്ടനിലെ മലയാളി യുവതലമുറയ്ക്ക് കേരളീയ കലാ പാരമ്പര്യത്തെയും സംസ്‌കാരത്തെയും അടുത്തറിയാനും സഹകരിക്കുവാനുമുള്ള സുവര്‍ണ്ണാവസരമായി ഇതിനെ കാണണമെന്ന് യുക്മ ദേശീയ സമിതി അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് യുക്മ ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ്.
അഡ്വ. എബി സെബാസ്റ്റ്യന്‍ - ദേശീയ പ്രസിഡന്റ്
ജയകുമാര്‍ നായര്‍ - ദേശീയ ജനറല്‍ സെക്രട്ടറി
റെയ്‌മോള്‍ നിധീരി - ദേശീയ ജോയിന്റ് സെക്രട്ടറി
കുര്യന്‍ ജോര്‍ജ്ജ്
(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)