CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 59 Minutes 5 Seconds Ago
Breaking Now

സ്റ്റീവനേജില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ക്കു ഫാ. അനീഷ് നെല്ലിക്കല്‍ നേതൃത്വം നല്‍കും

സ്റ്റീവനേജ്: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ  സെന്റ് സേവ്യര്‍ പ്രൊ?പോസ്ഡ് മിഷനില്‍ വിശുദ്ധ വാര ശുശ്രുഷകള്‍ ഭക്തിപുരസ്സരം നടത്തപ്പെടുന്നു. ഫാ.അനീഷ് നെല്ലിക്കല്‍ വിശുദ്ധ വാര തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നതായിരിക്കും.  

ഏപ്രില്‍ 14 നു വ്യാഴാഴ്ച്ച സ്റ്റീവനേജ് സെന്റ് ജോസഫ്‌സില്‍ പെസഹാ തിരുക്കര്‍മ്മങ്ങള്‍ ഉച്ചക്ക് ഒരു മണിക്ക്  ആരംഭിക്കുന്നതാണ്. സെഹിയോന്‍ ഊട്ടുശാലയില്‍ യേശു ശുഷ്യന്മാരുടെ പാദങ്ങള്‍ കഴുകി അന്ത്യത്താഴ വിരുന്നൊരുക്കി വിശുദ്ധ ബലി സ്ഥാപിച്ചതിന്റെ ഓര്‍മ്മ ആചരിക്കുന്ന പെസഹാ ശുശ്രുഷകളില്‍ കാല്‍ കഴുകല്‍ ശുശ്രുഷയും, അനുബന്ധ തിരുക്കര്‍മ്മങ്ങളും നടത്തപ്പെടും.

ഏപ്രില്‍ 15 നു 11:30 നു ആരംഭിക്കുന്ന ദുംഖ വെള്ളി തിരുക്കര്‍മ്മങ്ങള്‍ സ്റ്റീവനേജ് സെന്റ് ഹില്‍ഡായിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുരിശിന്റെ വഴി, പീഡാനുഭവ വായന,അനുബന്ധ തിരുക്കര്‍മ്മങ്ങള്‍, നഗരി കാണിക്കല്‍ പ്രദക്ഷിണം, കയ്പ്പു നീര്‍ പാനം തുടര്‍ന്ന് നേര്‍ച്ചക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്.

ലോകത്തിനു പ്രത്യാശയും, പ്രതീക്ഷയും പകര്‍ന്നു നല്‍കിയ ഉയര്‍പ്പ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 16 നു ശനിയാഴ്ച ഉച്ചക്ക് ഒരു മണിക്ക് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ആരംഭിക്കും.അനീഷ് അച്ചന്‍ കാര്‍മ്മികത്വം വഹിച്ച് ഉയര്‍പ്പു തിരുന്നാള്‍ സന്ദേശം നല്‍കുന്നതുമാണ്.

വിശുദ്ധ വാര ശുശ്രുഷകളില്‍ ഭക്തി പൂര്‍വ്വം പങ്കു ചേര്‍ന്ന് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാനും, ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്റെയും നിറവിലായിരുന്ന വലിയ നോമ്പ് കാലത്തിന്റെ പൂര്‍ണ്ണതയില്‍ മാനവ കുലത്തിന്റെ രക്ഷക്ക്  ത്യാഗബലിയായി ആഗതനായ  ദൈവ പുത്രന്റെ പീഡാനുഭവ യാത്രയില്‍ പങ്കാളികളായി ഉത്ഥാന തിരുന്നാളിന്റെ കൃപാവരങ്ങള്‍ ആര്‍ജ്ജിക്കുവാന്‍  പള്ളി കമ്മിറ്റി ഏവരെയും സസ്‌നേഹം ക്ഷണിച്ചു കൊള്ളുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.

സാംസണ്‍ ജോസഫ് (ട്രസ്റ്റി) 07462921022

 

St. Joseph RC Church, Bedwell Crescent, Stevenage, SG1 1NJ 

 

St. Hilda RC Chruch, 9 Breakspear , Shephall, Stevenage, SG2 9SQ.

Attachments area

 

 




കൂടുതല്‍വാര്‍ത്തകള്‍.