CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 8 Minutes Ago
Breaking Now

കാര്‍ മോഷണം പോയാല്‍ ചോദിക്കും പറയാനും ആരും കാണില്ല! 20 കാര്‍ മോഷണങ്ങളില്‍ കുറ്റം ചുമത്തുന്നത് ഒരു കേസില്‍; ലണ്ടനില്‍ സ്ഥിതി ഇതിലും മോശം; പിടിക്കപ്പെട്ടാലും കേസില്ലാതെ വിലസി മോഷ്ടാക്കള്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത്‌

ഓരോ അഞ്ച് മിനിറ്റിലും ഒരു കാര്‍ കവര്‍ച്ച ചെയ്യപ്പെട്ടു

ബ്രിട്ടനില്‍ കാര്‍ മോഷണങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്നാണ് പൊതുവെ കരുതുന്നത്. ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് വീടിന്റെ മുറ്റത്ത് വരെ കിടക്കുന്ന കാര്‍ മോഷ്ടാക്കള്‍ കവരുന്നു. തടയാനെത്തുന്ന വീട്ടുകാരെ ഭയപ്പെടുത്തി ഇവര്‍ കാറുമായി മുങ്ങുന്നത് ആരെയും പേടിക്കാത്ത നിലയിലാണ്. എന്താണ് ഇതിന് കാരണമെന്ന ചോദ്യത്തിന് ഒടുവില്‍ ഉത്തരം ലഭിച്ചിരിക്കുന്നു. 

20 കാര്‍ മോഷണങ്ങളില്‍ ഒരു കേസില്‍ വീതമാണ് മോഷ്ടാവിനെതിരെ കുറ്റം ചുമത്തുന്നതെന്നാണ് ഞെട്ടിക്കുന്ന ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും, വെയില്‍സിലും മോഷണം പോയ 100,000 വാഹനങ്ങളില്‍ 4.9 ശതമാനം കേസുകളില്‍ മാത്രമാണ് മോഷ്ടാക്കള്‍ക്ക് എതിരെ നടപടിയുണ്ടായത്. 

ചില പ്രധാന നഗരങ്ങളില്‍ സ്ഥിതി ഇതിലും മോശമാണ്. 40 കേസുകളില്‍ ഒന്നില്‍ മാത്രം കാര്‍ മോഷ്ടാവിന് എതിരെ നടപടിയെടുക്കുന്ന ലണ്ടന്‍ പോലുള്ള നഗരങ്ങളും നാട്ടിലുണ്ട്. കഴിഞ്ഞ വര്‍ഷം പ്രതിദിനം 272 കാറുകള്‍ ശരാശരി മോഷ്ടിക്കപ്പെട്ടതായാണ് കണക്ക്. അതായത് ഓരോ അഞ്ച് മിനിറ്റിലും ഒരു കാര്‍ കവര്‍ച്ച ചെയ്യപ്പെട്ടു. In London, almost 30,000 cars were stolen last year but the Metropolitan Police were only able to charge culprits in connection with 737 offences – a rate of just 2.5 per cent

എന്നാല്‍ മോഷ്ടാക്കള്‍ അടിച്ചുമാറ്റുന്ന കാറുകള്‍ പോലീസ് കണ്ടെത്തി ചാര്‍ജ്ജ് ചെയ്യുന്നത് ശരാശരി 13 എണ്ണത്തില്‍ മാത്രമാണ്. ലണ്ടനില്‍ കഴിഞ്ഞ വര്‍ഷം 30,000-ഓളം കാറുകള്‍ മോഷണം പോയപ്പോള്‍ മെട്രോപൊളിറ്റന്‍ പോലീസ് 737 കുറ്റകൃത്യങ്ങളിലെ പ്രതികളെ മാത്രമാണ് പിടികൂടിയത്. 

ബര്‍മിംഗ്ഹാം ഉള്‍പ്പെടുന്ന വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലും സ്ഥിതി മോശമാണ്. 2.4 ശതമാനം കേസുകളിലാണ് പോലീസ് നടപടി. ഡൈഫെഡ്-പോവിസ് പോലീസ് 19 ശതമാനം കേസുകള്‍ക്കും, കംബ്രിയയില്‍ 18 ശതമാനം കേസുകള്‍ക്കും പോലീസ് തുമ്പുണ്ടാക്കി. 

ഫോറന്‍സിക് തെളിവും, വീഡിയോയും ഇല്ലെങ്കില്‍ പോലീസിന് കാര്യമായൊന്നും ചെയ്യാനില്ലെന്ന് എഎ ഇന്‍ഷുറന്‍സ് സര്‍വ്വീസിലെ ജാക്ക് കൗസെന്‍സ് പറഞ്ഞു. സാധ്യമായ സമയത്തെല്ലാം ഗ്യാരേജില്‍ പാര്‍ക്ക് ചെയ്യാനും, കീലെസ് കാറുകള്‍ സംരക്ഷിക്കാന്‍ ഫാരഡേ പൗച്ചുകള്‍ വാങ്ങി ഉപയോഗിക്കുകയും, ട്രാക്കിംഗ് ഡിവൈസോ, ക്രോക്ക് ലോക്ക് ഉപയോഗിക്കുകയോ ചെയ്യുകയാണ് പോംവഴിയെന്നും ഇദ്ദേഹം ഉപദേശിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.