CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 26 Minutes 42 Seconds Ago
Breaking Now

പള്ളിയില്‍ കയറി വെടിവെപ്പ്; അക്രമിയെ കെട്ടിയിട്ട് ധൈര്യമുള്ള വിശ്വാസികള്‍; രണ്ട് ആയുധങ്ങള്‍ പിടിച്ചെടുത്തു; ഒരാള്‍ കൊല്ലപ്പെട്ടു, അഞ്ച് പേര്‍ക്ക് പരുക്കേറ്റു; ഓറഞ്ച് കൗണ്ടി പ്രെസ്‌ബൈറ്റേറിയന്‍ ചര്‍ച്ചില്‍ വെടിയുതിര്‍ത്തത് ഏഷ്യന്‍ വംശജന്‍?

വിശ്വാസികള്‍ പ്രതിയെ ബലംപ്രയോഗിച്ച് പിടിച്ചുകെട്ടിയതോടെയാണ് അക്രമത്തിന് അവസാനമായത്

പള്ളിയില്‍ കയറി വെടിവെപ്പ് നടത്തിയ അക്രമിയെ കെട്ടിയിട്ട് വിശ്വാസികള്‍. ഓറഞ്ച് കണ്‍സ്ട്രി ചര്‍ച്ചില്‍ കയറി വിശ്വാസികള്‍ക്ക് നേരെ നിഷ്‌കരുണം വെടിയുതിര്‍ത്ത അക്രമിയെയാണ് വിശ്വാസികള്‍ ധൈര്യപൂര്‍വ്വം നേരിട്ടത്. ഒരാളെ കൊല്ലുകയും, അഞ്ച് പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്യുന്നതിനിടെ ഇയാളെ പിടികൂടാന്‍ വിശ്വാസികള്‍ കാണിച്ചത് അസാമാന്യ ധൈര്യമാണെന്ന് അധികൃതര്‍ സമ്മതിച്ചു. 

കാലിഫോര്‍ണിയയിലെ ലാഗുനാ വുഡ്‌സിലുള്ള ജെനീവ പ്രെസ്‌ബൈറ്റേറിയന്‍ ചര്‍ച്ചിലാണ് വെടിവെപ്പ് നടന്നത്. ഉച്ചയ്ക്ക് 1.25ഓടെ നടന്ന വെടിവെപ്പില്‍ ആറ് പേര്‍ക്കാണ് വെടിയേറ്റത്. 60-കളില്‍ പ്രായമുള്ള ഏഷ്യന്‍ വംശജനായ പുരുഷനാണ് അക്രമി. ഇയാള്‍ ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലാണ്. A lone bystander views the entrance of the Geneva Presbyterian Church where yellow police tape marks the location of the shooting

ഏകദേശം 40 വിശ്വാസികളാണ് ഈ സമയത്ത് ആരാധനാലയത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ കൂടുതല്‍ രക്തച്ചൊരിച്ചില്‍ നടത്താന്‍ അവിടെയുണ്ടായിരുന്നവര്‍ അനുവദിച്ചില്ല. വിശ്വാസികള്‍ പ്രതിയെ ബലംപ്രയോഗിച്ച് പിടിച്ചുകെട്ടിയതോടെയാണ് അക്രമത്തിന് അവസാനമായത്. സംഘം പ്രതിയില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. പോലീസ് സ്ഥലത്ത് എത്തുന്നത് വരെ ഇയാളെ പിടിച്ചുവെയ്ക്കുകയും ചെയ്തു. Church supporters bring flowers to the Geneva Presbysterian Church were a gunman killed a person and wounded others

പ്രതിയെ പിടികൂടാന്‍ മുന്നിട്ടിറങ്ങിയവര്‍ അസാമാന്യ ധൈര്യമാണ് പ്രകടിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. ആളുകള്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ മോശമാകുമായിരുന്നുവെന്ന് ഓറഞ്ച് കൗണ്ടി അണ്ടര്‍ഷെറിഫ് ജെഫ് ഹാലോക്ക് പറഞ്ഞു. ബലംപ്രയോഗിച്ച് പ്രതിയെ കീഴടക്കി ഇയാളുടെ കൈകളും, കാലുകളും ഇവര്‍ കെട്ടിയിടുകയായിരുന്നു. Police are seen investigating after a shooting inside Geneva Presbyterian Church in Laguna Woods

പരുക്കേറ്റ ഒരാള്‍ പള്ളിയില്‍ വെച്ച് തന്നെ മരിച്ചു. നാല് പേരുടെ പരുക്ക് ഗുരുതരമാണ്. ഒരാളുടെ പരുക്ക് നിസ്സാരമാണ്. പളളിയില്‍ എത്തിയ ഭൂരിഭാഗം പേരും തായ്‌വാന്‍ വംശജരാണെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചിലെ ഒരു മുന്‍ പാസ്റ്ററെ ആദരിക്കാന്‍ ഒത്തുകൂടിയതായിരുന്നു ഇവര്‍. വെടിവെപ്പിന് വിദ്വേഷ ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.