CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 9 Minutes 31 Seconds Ago
Breaking Now

എനര്‍ജി ബില്ലുകള്‍ കുതിച്ചുയരുമ്പോള്‍ ഓരോ വീട്ടിലേക്കും ആയിരക്കണക്കിന് പൗണ്ട് ഒഴുക്കാന്‍ ചാന്‍സലര്‍; കുടുംബങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ കൗണ്‍സില്‍ ടാക്‌സ് റിബേറ്റും വര്‍ദ്ധിപ്പിക്കും; ജീവിതച്ചെലവ് പ്രതിസന്ധിയില്‍ 10 ബില്ല്യണ്‍ പൗണ്ടിന്റെ സഹായ പാക്കേജുമായി ഋഷി സുനാക്

ഓട്ടം സീസണില്‍ എനര്‍ജി വില വീണ്ടും ഉയരുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ചാന്‍സലര്‍ വിഷയത്തില്‍ ഇടപെടുന്നത്

കുതിച്ചുയരുന്ന ബില്ലുകള്‍ മൂലം പൊറുതിമുട്ടുന്ന ജനത്തിന് സഹായമേകാന്‍ 10 ബില്ല്യണ്‍ പൗണ്ടിന്റെ സഹായപാക്കേജുമായി ചാന്‍സലര്‍ ഋഷി സുനാക്. ബ്രിട്ടനിലെ ഓരോ കുടുംബത്തിനും പിന്തുണ നല്‍കുന്ന വിധത്തിലുള്ള പദ്ധതികള്‍ ചാന്‍സലര്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഓട്ടം സീസണില്‍ എനര്‍ജി വില വീണ്ടും ഉയരുമെന്ന മുന്നറിയിപ്പുകള്‍ക്കിടെയാണ് ചാന്‍സലര്‍ വിഷയത്തില്‍ ഇടപെടുന്നത്. ഓയില്‍, ഗ്യാസ് വമ്പന്‍മാര്‍ക്കെതിരെ ഉയര്‍ന്ന ടാക്‌സ് ഏര്‍പ്പെടുത്തിയാണ് സുനാക് സാധാരണ ജനങ്ങള്‍ക്ക് മേലുള്ള സാമ്പത്തിക സമ്മര്‍ദത്തിന്റെ കുരുക്ക് അഴിക്കുന്നത്. സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന വിഭാഗങ്ങളെ ലക്ഷ്യമിട്ട് മള്‍ട്ടി ബില്ല്യണ്‍ പാക്കേജുകളാണ് അദ്ദേഹം പ്രഖ്യാപിക്കുകയെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് പറയുന്നു. With energy prices set to soar again this autumn the Chancellor will intervene and announce additional measures, funded by a windfall tax on oil and gas giants, to ease the pressure on household finances

യൂണിവേഴ്‌സല്‍ ക്രെഡിറ്റും, പെന്‍ഷന്‍കാര്‍ക്ക് അധിക ഫണ്ടും അനുവദിച്ചാണ് ഇത് നടപ്പാക്കുകയെന്നാണ് സൂചന. കൂടുതല്‍ പിന്തുണ നല്‍കാനുള്ള സര്‍ക്കാര്‍ നിലപാടിന്റെ ഭാഗമാണ് പദ്ധതികളെന്ന് ശ്രോതസ്സുകള്‍ പ്രതികരിച്ചു. വാം ഹൗസ് ഡിസ്‌കൗണ്ട് സ്‌കീമില്‍ സുപ്രധാന വര്‍ദ്ധനവ് സുനാക് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. വരുമാനം കുറഞ്ഞ മൂന്ന് മില്ല്യണ്‍ കുടുംബങ്ങള്‍ക്ക് 150 പൗണ്ട് വീതം വര്‍ദ്ധിപ്പിച്ച് നല്‍കാനാണ് നീക്കം. PM Boris Johnson, flanked by Rishi Sunak (right) at a Cabinet meeting on Tuesday, is understood to have hammered out the terms of the multi-billion package of measures with the Chancellor

ഡിസ്‌കൗണ്ട് ചെയ്ത എനര്‍ജി ബില്ലുകളില്‍ പ്രതിവര്‍ഷം തിരിച്ചടയ്‌ക്കേണ്ട 40 പൗണ്ട് ട്രഷറി റദ്ദാക്കിയേക്കും. ഇതിന് പുറമെ 200 പൗണ്ട് എനര്‍ജി ബില്‍ സേവിംഗും വര്‍ദ്ധിപ്പിക്കും. ഇതോടെ എനര്‍ജി ബില്ലിലെ ലാഭത്തില്‍ നിന്നും ഒരു പൗണ്ട് പോലും തിരിച്ചയ്‌ക്കേണ്ടി വരില്ല. കൗണ്‍സില്‍ ടാക്‌സ് റിബേറ്റ് വീണ്ടും വര്‍ദ്ധിപ്പിക്കുമെന്നാണ് വിവരം. എന്നാല്‍ എനര്‍ജി ബില്ലിലെ വാറ്റ് 5% കുറയ്ക്കാനുള്ള പദ്ധതി ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.