CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
40 Minutes 19 Seconds Ago
Breaking Now

അല്‍ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ അമേരിക്ക വധിച്ചു ; നീതി നടപ്പായെന്ന് ജോ ബൈഡന്‍

ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് അയ്മന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയത്.

തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദയുടെ നേതാവ് അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഡ്രോണ്‍ ആക്രമണത്തിലൂടെയാണ് അയ്മന്‍ അല്‍ സവാഹിരിയെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയാണ് ഇയാളെ വധിച്ചതെന്നും അമേരിക്ക അറിയിച്ചു. അമേരിക്കയുടെ നടപടിയെ സൗദി അറേബ്യ സ്വാഗതം ചെയ്തതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.അയ്മന്‍ അല്‍ സവാഹിരിയെ വധിച്ചതോടെ നീതി നടപ്പായെന്ന് യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. 2001 സെപ്റ്റംബര്‍ 11ലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലെ സൂത്രധാരനായിരുന്നു. രഹസ്യ താവളത്തില്‍ കഴിയുകയായിരുന്ന അയ്മന്‍ അല്‍ സവാഹിരിക്കുമേല്‍ ഡ്രോണില്‍ നിന്നുള്ള രണ്ട് മിസൈലുകള്‍ പതിക്കുകയായിരുന്നു. 2020ല്‍ സവാഹിരി മരിച്ചെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് സവാഹിരി ജീവിച്ചിരിപ്പുണ്ടെന്ന് സൂചിപ്പിക്കുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടിരുന്നു.

സൗദി പൗരന്മാര്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളിലും മതങ്ങളിലും പെട്ട ആയിരക്കണക്കിന് നിരപരാധികളെയാണ് അയ്മന്‍ അല്‍ സവാഹിരി കൊന്നൊടുക്കിയത്. യുഎസിലും സൗദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും ഹീനമായ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്ത തീവ്രവാദ നേതാക്കളില്‍ ഒരാളായാണ് അല്‍ സവാഹിരിയെ കണക്കാക്കപ്പെടുന്നതെന്നും' സൗദി ഭരണാധികാരികള്‍ പറഞ്ഞു. സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെയും തീവ്രവാദത്തെ ചെറുക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനുമുള്ള യോജിച്ച അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യം സൗദി അറേബ്യ ഊന്നിപ്പറഞ്ഞു. നിരപരാധികളെ തീവ്രവാദ സംഘടനകളില്‍ നിന്ന് സംരക്ഷിക്കുന്നതിന് സഹകരിക്കാന്‍ എല്ലാ രാജ്യങ്ങളോടും സൗദി ആഹ്വാനം ചെയ്തു

 




കൂടുതല്‍വാര്‍ത്തകള്‍.