CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 11 Minutes 51 Seconds Ago
Breaking Now

ട്രംപിന്റെ വസതിയിലെ എഫ്ബിഐ റെയ്ഡ് 'ചില്ലറക്കളിയല്ല'! അന്വേഷണ ഉദ്യോഗസ്ഥര്‍ തിരഞ്ഞത് ആണവായുധ രേഖകള്‍; വിവരങ്ങള്‍ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മുന്‍ പ്രസിഡന്റ്

തെരച്ചിലില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്ന് ട്രംപോ, എഫ്ബിഐയോ വെളിപ്പെടുത്തിയിട്ടില്ല

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാര്‍-എ-ലാഗോ റിസോര്‍ട്ടില്‍ എഫ്ബിഐ നടത്തിയ റെയ്ഡ് ആണവ രേഖകള്‍ കണ്ടെത്താനെന്ന് റിപ്പോര്‍ട്ട്. അനാവശ്യ റെയ്‌ഡെന്ന് മുന്‍ പ്രസിഡന്റ് വിമര്‍ശിച്ച തെരച്ചില്‍ സുപ്രധാന രേഖകള്‍ കണ്ടെത്താന്‍ വേണ്ടിയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്. 

തിങ്കളാഴ്ച നടന്ന തെരച്ചിലില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്ന് ട്രംപോ, എഫ്ബിഐയോ വെളിപ്പെടുത്തിയിട്ടില്ല. പുലര്‍ച്ചെ 6.30ഓടെ ആരംഭിച്ച റെയ്ഡില്‍ എന്താണ് തെരയുന്നതെന്ന് എഫ്ബിഐ ഏജന്റുമാര്‍ വ്യക്തമാക്കിയില്ല. 

എന്നാല്‍ ഏജന്റുമാര്‍ ആണവായുധ രേഖകള്‍ക്കായാണ് തെരച്ചില്‍ നടത്തിയതെന്നാണ് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അറ്റോണി ജനറല്‍ മെറിക്ക് ഗാര്‍ലാന്‍ഡ് ഫെഡറല്‍ കോടതിയോട് സേര്‍ച്ച് വാറണ്ട് പുറത്തിറക്കാന്‍ ആവശ്യപ്പെട്ട ദിവസമാണ് ഈ വിവരം പുറത്തുവരുന്നത്. 

രേഖകള്‍ പുറത്തുവിടണമെന്ന് നേരത്തെ ട്രംപും ആവശ്യപ്പെട്ടിരുന്നു. അന്വേഷണം തുടരുന്ന ഘട്ടമാണെങ്കില്‍ സേര്‍ച്ച് വാറണ്ട് വിവരങ്ങള്‍ സീല്‍ ചെയ്ത് സൂക്ഷിക്കുകയാണ് പതിവ്. ഇത് പുറത്തുവിട്ടാല്‍ സുപ്രധാന രേഖകള്‍ ട്രംപ് കൈകാര്യം ചെയ്ത രീതി പരസ്യമാകും. 




കൂടുതല്‍വാര്‍ത്തകള്‍.