കഴിഞ്ഞ ആഴ്ച ക്രോയിഡോണ്‍ കെ.എം ജോര്‍ജ് നഗറില്‍ വച്ച് ചേര്‍ന്ന ലണ്ടന്‍ റീജ്യന്റെ കീഴിലുള്ള ഈസ്റ്റ് - വെസ്റ്റ് - സൗത്ത് നോര്‍ത്ത് മണ്ഡലം കമ്മിറ്റികളില്‍ നിന്നുള്ള പ്രസിഡന്റ് ദേശീയ കമ്മിറ്റി അംഗങ്ങള്‍ , റീജണല്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്നുള്ള റീജ്യണല്‍ പ്രതിനിധി സമ്മേളനത്തില്‍ 2013 -2014 വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പിലാണ് നിലവില്‍ പ്രസിഡന്റും കെ.എസ്.സി (എം) മുന്‍ കല്ലൂപ്പാറ നിയോജക മണ്ഡലം പ്രസിഡന്റും പത്തനംതിട്ട ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സോജി ടി. മാത്യു വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്.
റീജണല്‍ മുഖ്യ ഉപദേഷ്ടാവായ് സൗത്ത് മണ്ഡലം പ്രതിനിധിയും വെളിയനാട് മണ്ഡലം മുന്‍ സെക്രട്ടറിയും നിലവില്‍ ഉപദേഷ്ടാവ് കൂടിയായ വെളിയത്തുനാട് മണ്ഡലം മുന് സെക്രട്ടറി പ്രൊഫ. ജോസ് എ. കാട്ടടിയെയും(കുട്ടനാട്), സീനിയര്‍ വൈസ് പ്രസിഡന്റായി പായിപ്പാട് മണ്ഡലം മുന്‍ വൈസ് പ്രസിഡന്റ് തോമസ് ജോസഫ് വെട്ടുകാടും (ചങ്ങനാശേരി), കെ.എസ്.സി മുന്‍ കോട്ടയം ജില്ലാ സെക്രട്ടറി ജിജോ മുക്കാട്ടില്‍ (കടുത്തുരുത്തി), എന്നിവരേയും തെരഞ്ഞെടുത്തു.
ജനറല്‍ സെക്രട്ടറിമാരായി മുന്‍ റീജണല്‍ സെക്രട്ടറിമാരായിരുന്ന ജോസ് ചെങ്ങളം (പുതുപ്പള്ളി) അനീഷ് മൂലയ്ക്കല്‍ (ഹരിപ്പാട്), ജോണ്‍ ദാനിയേല്‍ (കുന്നത്ത് നാട്), എന്നിവരും വൈസ് പ്രസിഡന്റുമാരായി മുന്‍ നിരണം മണ്ഡലം സെക്രട്ടറിയും ഈസ്റ്റ്ഹാം പ്രസിഡന്റുമായിരുന്ന കോശി സാം നിരണം, കെ.എസ്.സി (എം) മുന്‍ കോഴഞ്ചേരി സെന്റ് തോമസ് കോളജ് യൂണിറ്റ് പ്രസിഡന്റ് സജി അറങ്ങാടന്‍ (പത്തനംതിട്ട), സിബി ജോസഫ് (ഇടുക്കി) എന്നിവരും സെക്രട്ടറിമാരായി അജോ മൂലയ്ക്കല്‍ (ഹരിപ്പാട്), ടോമി പൂഞ്ഞാര്‍ (പൂഞ്ഞാര്‍ ), എന്നിവരും ട്രഷററായി യൂത്ത് ഫ്രണ്ട് (എം) ആറന്‍മുള മുന്‍ മണ്ഡലം സെക്രട്ടറി ജോജി പുല്ലാട് (പത്തനംതിട്ട)നെയും തെരഞ്ഞെടുത്തു.
പ്രോഗ്രാം കണ്‍വീനര്‍മാരായി ബെന്നി കാവുംപറമ്പില്‍ (കടുത്തുരുത്തി), ജസ്റ്റിന്‍ ബേബി ജോണ്‍ (ചവറ) എന്നിവരും സര്‍ഗവേദി കണ്‍വീനറായി സണ്ണി അഗസ്റ്റിന്‍ (തൊടുപുഴ)ഉം, ദേശീയ സമിതി അംഗങ്ങളായി നിലവില്‍ ദേശീയ സെക്രട്ടറി കൂടിയായ കെ.എസ്.സി (എം) മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജിജോ അരയത്ത് (കടുത്തുരുത്തി), നിലവില്‍ പി.ആർ.ഒ കൂടിയായ സാജന്‍ കടമ്പനാട് എന്നിവരും, വനിതാ കോണ്‍ഗ്രസ് കണ്‍വീനറായി റോസമ്മ കുതിരവട്ടം (ചെങ്ങന്നൂർ) നേയും സെക്രട്ടറിയേറ്റ് അംഗങ്ങളായി നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് എബ്രഹാം കുതിരവട്ടം - ചെങ്ങന്നൂര്‍ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് തങ്കച്ചന്‍ ജോസഫ്, ജോസഫ് (മണ്ണാര്‍കാട്), സൗത്ത് മണ്ഡലം പ്രസിഡന്റ് വര്‍ഗീസ് മോനി അയിരൂര്‍ (എറണാകുളം), ഈസ്റ്റ് മണ്ഡലം പ്രസിഡന്റ് ജിജി കുരുവിള (കോട്ടയം ) എന്നിവരെയും റീജണല്‍ കമ്മിറ്റി അംഗങ്ങളായി പ്രതാപ് ഈപ്പന്‍ ജോസഫ് (മണ്ണാര്‍കാട്), ബിനു കോച്ചേരി (കുട്ടനാട്), ക്രിസ്‌റ്റോ നെറ്റോ( കൊല്ലം) ബിജു കാഞ്ഞിരത്തിങ്കല്‍ (തൃശൂർ), സുബിന്‍ കുരിശുംമൂട്ടില്‍ (കടുത്തുരുത്തി), ജോര്‍ജ് കുട്ടി ജോസഫ് (ചങ്ങനാശേരി ) എന്നിവരെയും പ്രതിനിധി സമ്മേളനം തെരഞ്ഞെടുത്തു.
പുതിയ ഭാരവാഹികളെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി ജോസ് കെ മാണി എംപി, അഡ്വ. റോഷി അഗസ്റ്റിന്‍ എംഎല്‍എ എന്നിവര്‍ അനുമോദിച്ചു.