CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
51 Minutes 34 Seconds Ago
Breaking Now

ക്ഷേത്രത്തില്‍ കയറി ഭണ്ഡാരം കുത്തിപൊളിക്കും മുമ്പ് ദൈവത്തെ തൊഴുത് കള്ളന്‍ ; ദൃശ്യങ്ങള്‍ വൈറലായി

ക്ഷേത്രത്തിലെ സിസിടിവിയിലാണ് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

രാജസ്ഥാനിലെ അല്‍വാറില്‍ ക്ഷേത്രത്തിലെ മോഷണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ക്ഷേത്രത്തില്‍ കടന്ന് ഭണ്ഡാരം കുത്തിപൊളിക്കും മുമ്പ് വിഗ്രഹത്തിന് മുന്നില്‍ തൊഴുത് പ്രാര്‍ത്ഥിക്കുന്ന മോഷ്ടാവിന്റെ ദൃശ്യമാണ് വൈറല്‍.

ക്ഷേത്രത്തിലെ സിസിടിവിയിലാണ് മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. അല്‍വാറിലെ ആദര്‍ശ് നഗറിലെ ഒരു ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ക്ഷേത്രത്തില്‍ അതിക്രമിച്ച് കടന്ന പ്രതി വിഗ്രഹത്തിന് മുന്നില്‍ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നത് ദൃശ്യത്തില്‍ കാണാം. ഇതിന് പിന്നാലെ സമീപത്തുണ്ടായിരുന്ന ഭണ്ഡാരം കുത്തിപൊളിച്ച് പണം കവരുകയായിരുന്നു. വെള്ളി ആഭരണങ്ങളും കവര്‍ന്നു.

സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മോഷണം നടത്തിയ ഗോപേഷ് ശര്‍മ (37) എന്നയാള്‍ പിടിയിലായി. ക്ഷേത്രങ്ങളില്‍ മാത്രം മോഷണം നടത്തുന്നതാണ് രീതിയെന്ന് ഇയാള്‍ പറഞ്ഞു.




കൂടുതല്‍വാര്‍ത്തകള്‍.