CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 24 Minutes 5 Seconds Ago
Breaking Now

യുകെ കുടിയേറ്റ അടിയന്തരാവസ്ഥയില്‍; സമ്മതിച്ച് ഡൗണിംഗ് സ്ട്രീറ്റ്; റുവാന്‍ഡ ബില്ലിനെ വീഴ്ത്തി ഹൗസ് ഓഫ് ലോര്‍ഡ്‌സ്; ഈസ്റ്ററിന് മുന്‍പ് നിയമനിര്‍മ്മാണത്തിനായി ബലപ്രയോഗത്തിനില്ല; ഒരൊറ്റ ദിവസം ചാനല്‍ കടന്നത് 500 അനധികൃത കുടിയേറ്റക്കാര്‍

കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ട് ചാനല്‍ ക്രോസിംഗ് വന്‍തോതില്‍ ഉയര്‍ന്നതും തിരിച്ചടിയായി

യുകെ മൈഗ്രേഷന്‍ എമര്‍ജന്‍സിയില്‍ പ്രവേശിച്ചതായി സമ്മതിച്ച് ഡൗണിംഗ് സ്ട്രീറ്റ്. എന്നാല്‍ ഈസ്റ്ററിന് മുന്‍പ് റുവാന്‍ഡ നാടുകടത്തല്‍ വിമാനങ്ങള്‍ നിയമമാക്കാനുള്ള ബില്‍ നടപ്പിലാക്കാന്‍ ശ്രമിക്കില്ലെന്നും ഗവണ്‍മെന്റ് വ്യക്തമാക്കി. നിയമനിര്‍മ്മാണത്തിന് തടസ്സം സൃഷ്ടിച്ച് ഹൗസ് ഓഫ് ലോര്‍ഡ് ബില്ലിനെ പരാജയപ്പെടുത്തിയതോടെയാണ് അനിശ്ചിതാവസ്ഥ രൂപപ്പെട്ടത്. 

നവംബറില്‍ അവതരിപ്പിച്ച സേഫ്റ്റി ഓഫ് റുവാന്‍ഡ ബില്‍ എത്രയും വേഗം നടപ്പാക്കാനായിരുന്നു ഗവണ്‍മെന്റ് പദ്ധതി. എന്നാല്‍ നിയമനിര്‍മ്മാണത്തിന് ഇനി ഏപ്രില്‍ 15 വരെ കാത്തിരിക്കണമെന്ന് കോമണ്‍സ് നേതാവ് പെന്നി മോര്‍ഡന്റ് സ്ഥിരീകരിച്ചു. സ്പ്രിംഗ് സീസണില്‍ തന്നെ ആദ്യ നാടുകടത്തല്‍ വിമാനങ്ങള്‍ പറക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രതീക്ഷയാണ് ബുദ്ധിമുട്ടിലാകുന്നത്. Mr Sunak has put the Rwanda policy at the heart of his commitment to 'Stop the Boats'

കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിക്കൊണ്ട് ചാനല്‍ ക്രോസിംഗ് വന്‍തോതില്‍ ഉയര്‍ന്നതും തിരിച്ചടിയായി. 2024 തുടങ്ങിയ ശേഷം ഏറ്റവും തിരക്കേറിയ ചാനല്‍ കടത്ത് ബുധനാഴ്ചയാണ് അരങ്ങേറിയത്. 10 ബോട്ടുകളിലായി 514 പേരാണ് ബ്രിട്ടീഷ് തീരത്ത് പ്രവേശിച്ചത്. ഈ വര്‍ഷം ഇതുവരെ 4000-ലേറെ പേരെങ്കിലും ഇംഗ്ലീഷ് ചാനല്‍ കടന്നിട്ടുണ്ടെന്നാണ് ഹോം ഓഫീസ് കണക്ക്. 

ബില്‍ പാസാക്കി അനധികൃത കുടിയേറ്റക്കാരെ എത്രയും വേഗം നാടുകടത്താന്‍ ശ്രമിമ്പോള്‍ ഹൗസ് ഓഫ് ലോര്‍ഡ്‌സ് ബില്ലിന് പാര പണിതത് ഗവണ്‍മെന്റില്‍ രോഷം ഉയര്‍ത്തുന്നുണ്ട്. റുവാന്‍ഡ സേഫ്റ്റി ബില്ലില്‍ മാറ്റങ്ങള്‍ വരുത്താനുള്ള ശ്രമം ചൊടിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വക്താവ് പ്രതികരിച്ചതും ഈ പശ്ചാത്തലത്തിലാണ്. 




കൂടുതല്‍വാര്‍ത്തകള്‍.