CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 27 Minutes 21 Seconds Ago
Breaking Now

കണ്ണീരൊന്നും ചെലവാകില്ലെന്ന് പ്രഖ്യാപിച്ച നഴ്‌സിന്റെ പണിതെറിച്ചു; രോഗികളുടെ കേക്കുകള്‍ തട്ടിയെടുക്കും, രോഗികളെ ഉപേക്ഷിച്ച് ബ്രേക്കെടുക്കും, ഡ്രസിംഗ് മാറ്റാനുള്ള അപേക്ഷകള്‍ കേള്‍ക്കില്ല; 17 കുറ്റങ്ങള്‍ തെളിഞ്ഞതോടെ എന്‍എംസി നടപടി

ബേക്കണെതിരായ 17 ആരോപണങ്ങളും ശരിയണെന്ന് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ കണ്ടെത്തി

രോഗികളുടെ കേക്കും, പുഡ്ഡിംഗും തട്ടിയെടുക്കുകയും, മരണം കാത്തുകിടന്ന രോഗിയെ വിട്ട് ബ്രേക്ക് എടുക്കുകയും ചെയ്ത നഴ്‌സിന്റെ ജോലി തെറിച്ചു. ഡ്രസിംഗ് മാറ്റാനുള്ള ഒരു സ്ത്രീയുടെ അപേക്ഷ നിരസിച്ച നഴ്‌സ് തെരേസ ബേക്കണ്‍ 'നിങ്ങളുടെ കരച്ചിലൊന്നും എന്റെ അടുത്ത് പ്രവര്‍ത്തിക്കില്ല' എന്നാണ് പറഞ്ഞത്. 

ഒരു രോഗിയോട് ബഹളം വെയ്ക്കുകയും, മറ്റൊരു രോഗിയോട് തനിക്ക് കോഫി കൊണ്ടുവരാന്‍ ആവശ്യപ്പെടുകയും ചെയ്ത നഴ്‌സ് ഒരു രോഗിയോട് 'നിങ്ങള്‍ കഴിക്കും' എന്ന് ആക്രോശിക്കുകയും ചെയ്തു. റോയല്‍ ബ്ലാക്ക്‌ബേണ്‍ ഹോസ്പിറ്റലില്‍ ജോലി ചെയ്തിരുന്ന നഴ്‌സ് ബേക്കണിന്റെ പോക്കറ്റില്‍ എപ്പോഴും നിറയെ ഭക്ഷണം കാണുമായിരുന്നുവെന്നും സഹജീവനക്കാരി വെളിപ്പെടുത്തി. 

ട്രേകള്‍ നല്‍കാന്‍ സഹായിച്ചിരുന്ന നഴ്‌സ് കേക്കുകള്‍ കൈക്കലാക്കും. രോഗികളുടെ കേക്കും, പുഡ്ഡിംഗും കാണാതാകുന്നതിന് പിന്നില്‍ നഴ്‌സായിരുന്നുവെന്നാണ് ആരോപണം. ബേണ്‍ലിയിലെ ഡൈജസ്റ്റീവ് ഡിസീസ് നഴ്‌സ് ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ കാണിച്ച രോഗിയെ സഹായിക്കാന്‍ യാതൊരു താല്‍പര്യവും പ്രകടിപ്പിച്ചില്ലെന്നും പറയപ്പെടുന്നു. 

ഈ രോഗിക്ക് ഒരു ഓക്‌സിജന്‍ മാസ്‌ക് വെച്ചുനല്‍കിയ ശേഷം ഇവര്‍ ബ്രേക്കെടുത്തു. രോഗി ശ്വസിക്കുന്നത് നിര്‍ത്തിയപ്പോള്‍ തിരികെ വിളിക്കുകയാണ് ചെയ്തത്. ബേക്കണെതിരായ 17 ആരോപണങ്ങളും ശരിയണെന്ന് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ കണ്ടെത്തി. രോഗികള്‍ക്ക് എതിരായ മോശം പെരുമാറ്റം ശക്തമായി കൈകാര്യം ചെയ്യുമെന്ന് ട്രസ്റ്റിലെ ചീഫ് നഴ്‌സ് പീറ്റര്‍ മര്‍ഫി പ്രതികരിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.