CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 35 Minutes 1 Seconds Ago
Breaking Now

അയല്‍വീട്ടിലെ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ; 30 കാരന്‍ അറസ്റ്റില്‍

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം അഞ്ചു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു

അയല്‍വീട്ടിലെ നാലു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. മോത്തി നഗറില്‍ താമസിക്കുന്ന അജിത് കുമാര്‍ (30) ആണ് പിടിയിലായത്.

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം അഞ്ചു ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടു. കുട്ടിയുടെ വീടിന് അടുത്തുള്ള കടയിലെ ഫോണിലേക്ക് വിളിച്ചാണ് പണം ആവശ്യപ്പെട്ടത്. ശേഷം സ്ഥലത്തെത്തിയ ഇയാള്‍ കാണാതായ കുട്ടിയ്ക്കുള്ള തിരച്ചില്‍ സംഘത്തിനൊപ്പം ചേര്‍ന്നു.

പണം ആവശ്യപ്പെട്ട് ഇയാള്‍ പലതവണ കടയിലേക്ക് ഫോണ്‍ ചെയ്തിരുന്നു. സിം കാര്‍ഡുകള്‍ മാറി ഉപയോഗിച്ചാണ് വിളിച്ചത്. പരിസരത്തെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ വ്യത്യസ്ത സിം കാര്‍ഡുകള്‍ ഉപയോഗിച്ച് ഒരേ ഫോണില്‍ നിന്നു വിളിച്ചതാണ് അജിത് കുമാറിനെ സംശയിക്കാന്‍ ഇടയാക്കിയത്. പിന്നീട് ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കുട്ടിയെ കൊലപ്പെടുത്തി മൃതദേഹം പ്ലാസ്റ്റിക് കവറിലാക്കിയതായി പറഞ്ഞു. അജിത്തിന്റെ വീടിനുള്ളില്‍ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തി.




കൂടുതല്‍വാര്‍ത്തകള്‍.