CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 34 Minutes 24 Seconds Ago
Breaking Now

'ആടുജീവിതം' ഇതുവരെ നേടിയത് 125 കോടി രൂപ

മാര്‍ച്ച് 28ന് തിയേറ്ററുകളിലെത്തിയ 'ആടുജീവിതം' ഇതുവരെ നേടിയത് 125 കോടി രൂപ. രണ്ടാഴ്ച എതിരാളികളില്ലാതെയാണ് തിയേറ്ററില്‍ പ്രദര്‍ശനം തുടര്‍ന്നത്. രണ്ടാഴ്ചയായി മറ്റ് വലിയ മലയാള സിനിമകള്‍ ഒന്നും തിയേറ്ററില്‍ എത്തിയിരുന്നില്ല. വേനലവധി കാലമായിരുന്നതിനാലും പെരുന്നാള്‍ ആയിരുന്നതിനാലും കളക്ഷനില്‍ കാര്യമായ ഇടിവ് ഉണ്ടാകാതെ തിയേറ്ററില്‍ കുതിക്കുകയായിരുന്നു.

ഇന്നലെ പെരുന്നാള്‍ ദിനത്തില്‍ മാത്രം ചിത്രം തിയേറ്ററില്‍ നിന്നും നേടിയത് നാല് കോടിയോളം രൂപയാണ്. കേരളത്തില്‍ നിന്നും ചിത്രം ഇതുവരെ നേടിയത് 57 കോടിയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 18.5 കോടിയും വിദേശ മാര്‍ക്കറ്റുകളില്‍ നിന്ന് 5.9 മില്യണ്‍ ഡോളറുമാണ് ചിത്രം നേടിയത്.

ഏറ്റവും വേഗത്തില്‍ 50 കോടിയും 100 കോടിയും പിന്നിട്ട മലയാള ചിത്രമെന്ന റെക്കോര്‍ഡും ഇപ്പോള്‍ ആടുജീവിതം സിനിമയ്ക്കാണ്. നജീബ് എന്ന വ്യക്തി പ്രവാസ ജീവിതത്തില്‍ അനുഭവിച്ച ദുരിതങ്ങളും അതിജീവനവും പ്രമേയമാക്കിയാണ് ബെന്യാമിന്‍ ആടുജീവിതം എഴുതിയത്.

 




കൂടുതല്‍വാര്‍ത്തകള്‍.