CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 16 Minutes 20 Seconds Ago
Breaking Now

80 കോടി നിരസിച്ച് യാഷ്, 'രാമായണ'ത്തിനായി പുതിയ തീരുമാനം

ബോളിവുഡിലെ ബ്രഹ്മാണ്ഡ സിനിമയായി 'രാമായണ' ഒരുങ്ങുകയാണ്. നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ രണ്‍ബിര്‍ കപൂറും സായ് പല്ലവിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഈയടുത്ത ദിവസം ആരംഭിച്ചിരുന്നു. ചിത്രത്തില്‍ രാവണനായി വേഷമിടുന്ന കന്നഡ താരം യാഷ് രാമായണത്തിന് പ്രതിഫലമായി 80 കോടി ഈടാക്കേണ്ടെന്ന് തീരുമാനിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്.

പകരം താരം ചിത്രത്തില്‍ നിര്‍മാതാവായ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാവണനായാണ് യഷ് അഭിനയിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ ഭഗവാന്‍ രാമനായി അഭിനയിക്കുന്ന രണ്‍ബീര്‍, സായ് പല്ലവി തുടങ്ങി നിരവധി പേര്‍ക്കൊപ്പം താരം സ്‌ക്രീന്‍ പങ്കിടും.

ചിത്രത്തിന്റെ സഹനിര്‍മ്മാതാവായി യാഷ് ചുവടുവെച്ചതായാണ് റിപ്പോര്‍ട്ട്. രാവണനായി അഭിനയിക്കാനുള്ള ഓഫര്‍ വളരെക്കാലമായി യാഷ് നിരസിച്ചു. ഒടുവില്‍ പ്രതിഫലം (ഏകദേശം 80 കോടി) സ്വീകരിക്കുന്നതിനു പകരം ഒരു നിര്‍മ്മാതാവായി എത്താന്‍ അദ്ദേഹം സമ്മതിച്ചു എന്നാണ് റിപോര്‍ട്ടുകള്‍.

 




കൂടുതല്‍വാര്‍ത്തകള്‍.