CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 6 Minutes 57 Seconds Ago
Breaking Now

പൊലീസോ പൂജാരിമാരോ ? മോദിയുടെ മണ്ഡലത്തിലെ വാരണാസിയില്‍ പൊലീസ് സേനയ്ക്ക് പുതിയ ഡ്രസ് കോഡ്

പൊലീസ് യൂണിഫോമിന് പകരം ക്ഷേത്ര പൂജാരിമാര്‍ക്ക് സമാനമായ വേഷമാണ് ക്ഷേത്ര ഡ്യൂട്ടിലുള്ള പൊലീസുകാര്‍ ധരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന പൊലീസ് സേനയ്ക്ക് പുതിയ ഡ്രസ് കോഡ് അവതരിപ്പിച്ച് പൊലീസ്. പൊലീസ് യൂണിഫോമിന് പകരം ക്ഷേത്ര പൂജാരിമാര്‍ക്ക് സമാനമായ വേഷമാണ് ക്ഷേത്ര ഡ്യൂട്ടിലുള്ള പൊലീസുകാര്‍ ധരിക്കുന്നത്. 'ഓറഞ്ച് കുര്‍ത്തയും ധോത്തിയും, രുദ്രാക്ഷ മാലയും' നെറ്റിയില്‍ ചന്ദനം കൊണ്ട് മൂന്ന് വരികള്‍ ആണ് പൊലീസുകാരുടെ വേഷം.

ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളില്‍ പൂജാരി വസ്ത്രം ധരിച്ച ആറ് പൊലീസുകാരാണുള്ളത്, ഇവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. പൊലീസുകാര്‍ പുരോഹിതന്മാരെപ്പോലെയാണെങ്കില്‍, ഭക്തര്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ സുഗമമായി പാലിക്കുമെന്നാണ് പുതിയ വസ്ത്രധാരണത്തെ ന്യായീകരിച്ച് ഉദ്യോഗസ്ഥര്‍ പറയുന്നത്. കൂടാതെ, വസ്ത്രധാരണത്തിലൂടെ പുരോഹിതന്മാരായി മാറുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ 'ഹര്‍ ഹര്‍ മഹാദേവ്' എന്ന കീര്‍ത്തനങ്ങളോടെ ഭക്തരെ സ്വാഗതം ചെയ്യേണ്ടതുമുണ്ട്. കൂടാതെ വാരണാസിയിലെ മതപരമായ സ്ഥലങ്ങളെക്കുറിച്ച് അവരോടു പറയുകയും വേണം.

കഴിഞ്ഞ ദിവസങ്ങളില്‍ ക്ഷേത്രത്തില്‍ വിന്യസിച്ചിരിക്കുന്ന പൊലീസ് ഭക്തരോട് മോശമായി പെരുമാറിയെന്നും തിരക്ക് നിയന്ത്രിക്കാന്‍ ശാരീരിക ബലപ്രയോഗം നടത്തിയെന്നും ഭക്തരില്‍ നിന്ന് പരാതി ലഭിച്ചതായി വാരണാസി പൊലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു. 'ക്ഷേത്രത്തിലെ ഡ്യൂട്ടി മറ്റ് സ്ഥലങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്, പൊലീസിന് ഇവിടെ പലതരം ജനക്കൂട്ടത്തെ നിയന്ത്രിക്കണം. ആളുകള്‍ക്ക് എളുപ്പത്തില്‍ ദര്‍ശനം ഉറപ്പാക്കാനും അവരെ സഹായിക്കാനും വഴികാട്ടാനുമാണ് പൊലീസ് ഇവിടെയുള്ളത്. 'അഗര്‍വാള്‍ പറഞ്ഞു.

'പൊലീസുകാര്‍ തള്ളിയാല്‍ ഭക്തര്‍ക്ക് വേദനിക്കും, ഇതേ കാര്യം പുരോഹിതന്മാര്‍ ചെയ്താല്‍ അവര്‍ അത് പോസിറ്റീവായി എടുക്കും' പൊലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു. 15 ദിവസത്തെ ട്രയല്‍ കാലയളവിലേക്കാണ് ഈ മാറ്റം കൊണ്ടുവന്നിരിക്കുന്നത്. പിന്നീട് അത് അവലോകനം ചെയ്യുമെന്നും വാരണാസി പൊലീസ് കമ്മീഷണര്‍ മോഹിത് അഗര്‍വാള്‍ പറഞ്ഞു. 2018ലും ഈ രീതി പരീക്ഷിച്ച് നോക്കിയെങ്കിലും ട്രയല്‍ കാലയളവിനുശേഷം നിര്‍ത്തലാക്കുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.