CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Minutes 20 Seconds Ago
Breaking Now

വിദേശകാര്യമന്ത്രിയുടെ ശ്രമം ഫലം കണ്ടു ; ചരക്കുകപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാരെ കാണാന്‍ അനുമതി നല്‍കി ഇറാന്‍

ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംഘര്‍ഷം ഒഴിവാക്കാനും സംയമനം പാലിക്കാനും ജയശങ്കര്‍ ആഹ്വാനം ചെയ്തു.

ഇറാന്‍ പിടിച്ചെടുത്ത ഇസ്രയേലിന്റെ ചരക്കുകപ്പലിലുള്ള ഇന്ത്യന്‍ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം. വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അമീര്‍ അബ്ദുള്ളാഹിയനുമായി സംസാരിച്ചതിന് പിന്നാലെയാണ് അവസരമൊരുങ്ങിയത്. ജയശങ്കര്‍ ഇക്കാര്യത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചതായി ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

പിടിച്ചെടുത്ത കപ്പലിന്റെ വിശദാംശങ്ങള്‍ പിന്തുടരുകയാണെന്നും ഉടന്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ക്ക് കപ്പലിലെ ജീവനക്കാരുമായി കൂടിക്കാഴ്ച നടത്താനാകുമെന്നും ഡോ. അമീര്‍ അബ്ദുള്ളാഹിയന്‍ പറഞ്ഞു. കപ്പല്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇന്ത്യക്കാരുടെ മോചനത്തിനായി ഇന്ത്യ ഇറാനുമായി ബന്ധപ്പെട്ടിരുന്നു. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ സംഘര്‍ഷം ഒഴിവാക്കാനും സംയമനം പാലിക്കാനും ജയശങ്കര്‍ ആഹ്വാനം ചെയ്തു.

ശനിയാഴ്ച ഉച്ചയോടെയാണ് ഹോര്‍മുസ് കടലിടുക്കിന് സമീപത്തു വെച്ച് ഇറാന്‍ സേന കപ്പല്‍ പിടിച്ചെടുത്തത്. യുഎഇയില്‍ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ഇസ്രയേലിന്റെ 'എംഎസ്‌സി ഏരീസ്' എന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. കപ്പലില്‍ നാല് മലയാളികള്‍ ഉള്‍പ്പെടെ 17 ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്നു.

 

 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.