CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 45 Minutes 37 Seconds Ago
Breaking Now

അമിതവേഗത്തില്‍ എത്തിയ കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു, മൈസൂരില്‍ മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര്‍ക്ക് ദാരുണാന്ത്യം

മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവര്‍ഷ ബി സി എ വിദ്യാര്‍ഥിനിയാണ് ശിവാനി.

മൈസൂരുവില്‍ അമിതവേഗത്തില്‍ എത്തിയ കാറിടിച്ച് മലയാളി വിദ്യാര്‍ഥിനി ഉള്‍പ്പെടെ 3 പേര്‍ മരിച്ചു. ബൈക്കില്‍ യാത്ര ചെയ്ത തൃശൂര്‍ കണ്ടശാംകടവ് മാങ്ങാട്ടുകര അമ്പാച്ചിറ കൂട്ടാല ബിജുവിന്റെ മകള്‍ ശിവാനി (21), ബൈക്ക് ഓടിച്ച മൈസൂരു കെആര്‍ പേട്ട് സ്വദേശി ഉല്ലാസ് (23), ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ഏജന്‍സി ജീവനക്കാരന്‍ എന്നിവരാണ് അപകടത്തില്‍ മരിച്ചത്. മൈസൂരുവിലെ അമൃത വിശ്വവിദ്യാപീഠത്തിലെ അവസാനവര്‍ഷ ബി സി എ വിദ്യാര്‍ഥിനിയാണ് ശിവാനി.

മൈസൂരു ജയലക്ഷ്മിപുരം ജെ.സി.റോഡില്‍വെച്ചാണ് അപകടം സംഭവിച്ചത്. ശിവാനിയും ഉല്ലാസും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ അമിത വേഗതയില്‍ നിയന്ത്രണം വിട്ടെത്തിയ കാറിടിക്കുകയായിരുന്നു. അമിത വേഗത്തിലെത്തിയ കാര്‍ ഭക്ഷണവിതരണ ജീവനക്കാരന്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിച്ച ശേഷമാണ് ശിവാനിയും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്കില്‍ ഇടിച്ചത്.

അപകടസ്ഥലത്തു വെച്ച് തന്നെ ഉല്ലാസ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ശിവാനിയെ ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

സംഭവത്തില്‍ അപകടമുണ്ടാക്കിയ കാര്‍ ഓടിച്ചിരുന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ ഇയാള്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. അപകടത്തില്‍കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. ശിവാനിയുടെ മൃതദേഹം അപ്പോളോ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.

 




കൂടുതല്‍വാര്‍ത്തകള്‍.