CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 32 Minutes 39 Seconds Ago
Breaking Now

ബ്രിസ്റ്റോളിൽ ചെറുപുഷ്പ മിഷൻ ലീഗിന് തുടക്കമായി

ഭാരതത്തിലെ പ്രേക്ഷിത പ്രവർത്തന രംഗത്ത് അനേകായിരം കുഞ്ഞു മിഷനറിമാരെ സൃഷ്ട്ടിച്ച ചെറുപുഷ്പ മിഷൻ ലീഗിന് ബ്രിസ്റ്റോളിൽ തുടക്കം കുറിച്ചു.

''ഭാരതമേ നിൻ രക്ഷ നിൻ മക്കളിൽ '' എന്ന ആപ്തവാക്യവുമായി സ്നേഹം, ത്യാഗം, സേവനം ,സഹനം , എന്നീ മുദ്രാവാക്യവുമായി കുട്ടികളിൽ പ്രേക്ഷിത ചൈതന്യം വളർത്താനും,പ്രാർത്ഥന ,സന്മാതൃക,ദൈവവിളി, എന്നിവയിൽ അവരെ വളർത്താനും അവസരമൊരുക്കുന്ന ചെറുപുഷ്പ മിഷൻ ലീഗിന്റെ ശാഖ ബ്രിസ്റ്റോളിൽ ആരംഭിച്ചു.


ബ്രിസ്റ്റോളിലെ ഫിഷ്‌പോണ്ട്സ് സെന്റ്‌ ജോസെഫ്സ് ചർച്ചിൽ നടന്ന പ്രഥമ മീറ്റിംഗിൽ ആനിമേറ്റർ സിസ്റ്റർ ലീനമേരി എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും മിഷൻ ലീഗിന്റെ ഉദ്ദേശ ലക്ഷ്യങ്ങളും, സംഘടനയുടെ പ്രവർത്തന രീതികളും വിശദമാക്കുകയും ചെയ്തു. തുടർന്ന് നടന്ന പ്രാർഥനകൾക്ക് ഫാ.പോൾ വെട്ടിക്കാട്ട്, സിസ്റ്റർ ലീനമേരി, ജോമി ജോണ്‍ തുടങ്ങിയവർ നേതൃത്വം നല്കി.


അംഗങ്ങളെ നാല് ഗ്രൂപ്പുകളാക്കി പ്രത്യേക പ്രവർത്തന പദ്ധതികൾ നല്കി. സംഘടനയുടെ പ്രഥമ ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു.ഡയറക്ടർ -ഫാ. പോൾ വെട്ടിക്കാട്ട് , ജോയിന്റ് ഡയറക്ടർ - സിസ്റ്റർ ലീനമേരി,പ്രസിഡന്റ്‌ - ഡിയോണ്‍ സ്റ്റാനി ,വൈസ് പ്രസിഡന്റ്‌ - ലിവിൻ മിൽട്ടൻ, സെക്രട്ടറി - ഇമ്മാനുവേൽ ബെന്നി , ജോയിന്റ് സെക്രട്ടറി- സ്നേഹ ജോയ് , ട്രഷറർ - മെക്സിൻ സെബി .

അന്നേ ദിവസം പിറന്നാളാഘോഷിക്കുന്ന ഫാ.പോളിന് ഉപഹാരം നല്കുകയും , അദ്ദേഹത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയ്തു. തുടർന്ന് ഫാ.പോളും ഭാരവാഹികളും ചേർന്ന് കേക്ക് മുറിച്ചു.പ്രേക്ഷിത പ്രവർത്തനങ്ങളിൽ ചൈതന്യമുള്ള ധാരാളം കുഞ്ഞു മിഷനറിമാർ ബ്രിസ്റ്റോളിൽ ഉണ്ടാവട്ടെയെന്ന് ഫാ.പോൾ തന്റെ പ്രസംഗത്തിൽ ആശംസിച്ചു. അടുത്ത മാസത്തെ മീറ്റിനു മുമ്പുള്ള പ്രവർത്തന പരിപാടിയും പ്ലാൻ ചെയ്തു യോഗം അവസാനിച്ചു.

കൂടുതൽ ഫോട്ടോകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.




കൂടുതല്‍വാര്‍ത്തകള്‍.