CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 21 Minutes Ago
Breaking Now

125 കോടി നേട്ടം; അനുപമ പരമേശ്വരന്റെ ടില്ലുസ്‌ക്വയര്‍ ഒടിടിയിലേക്ക്

തെലുങ്കില്‍ വമ്പന്‍ വിജയമാണ് അനുപമ പരമേശ്വരന്‍ നായികയായെത്തിയ ടില്ലു സ്‌ക്വയര്‍ നേടുന്നത്. സിനിമയിലെ നടിയുടെ പ്രകടനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ആഗോള തലത്തില്‍ 125 കോടി രൂപയിലധികം നേടിയ സിനിമ ഉടന്‍ ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

സിനിമയുടെ ഡിജിറ്റല്‍ അവകാശം റെക്കോര്‍ഡ് തുകയ്ക്ക് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയതായാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിനിമ ഈ മാസം 26 മുതല്‍ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് സൂചന.

സിദ്ദുവിന്റെ ഡിജെ ടില്ലുവിന്റെ രണ്ടാം ഭാഗമാണ് ടില്ലു സ്‌ക്വയര്‍. മല്ലിക്ക് റാം സംവിധാനം ചെയ്യുന്ന ചിത്രത്തിന് തമന്‍ എസ് ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. സിത്താര എന്റര്‍ടെയ്!ന്‍മെന്റ്!സും ഫോര്‍ച്യൂണ്‍ ഫോര്‍ സിനി മാസിന്റെയും ബാനറില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.