CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 50 Minutes 14 Seconds Ago
Breaking Now

നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിൽ രണ്ടാം തപസ്സ് ധ്യാനം, ഒക്ടോബർ 4,5,6 തിയതികളിൽ

സ്വയംവിശുദ്ധീകരണത്തിലൂടെ നല്ലദൈവമക്കളായി മാറുവാനും, സ്വർഗീയ പിതാവിനോടുള്ള വിശ്വാസം പ്രഖ്യാപിക്കുവനുമായി, കേരളത്തിലും പുറത്തും സുവിശേഷപ്രഘോഷനത്തിലൂടെ അനേകായിരങ്ങളെ ക്രൈസ്തവ സ്നേഹത്തിന്റെ പുതു വഴിത്താരയിലൂടെ വഴിനടത്തിയ ബഹു. ഫാ. ജോസഫ്‌ കണ്ടത്തിപറമ്പില്‍ ( ഗുഡ്ന്യൂസ്‌ ധ്യാനകേന്ദ്രം, പാമ്പാടി, കോട്ടയം) നയിക്കുന്ന മൂന്നു ദിവസ്സം നീണ്ടുനില്ക്കുന്ന തപസ് ധ്യാനം നോർത്ത് ഈസ്റ്റിൽ വെച്ച് ഒക്ടോബർ 4,5,6 തിയതികളിൽ (വെള്ളി, ശനി,ഞായർ) നടത്തപെടുന്നു. പ്രവാസ്സജീവിതത്തിന്റെ പിരി മുറുക്കങ്ങളിൽ  നിന്നും മറ്റു അസ്വസ്ഥതകളില്‍ നിന്നും വിടുതല്‍ പ്രാപിപ്പാനും അതുവഴി യേശുസ്നേഹം നേടുവാനുമായുള്ള ഈയവസരം വിനിയോഗിക്കണമെന്ന് സീറോ മലബാർ ചാപ്ലിൻ ബഹു. ഫാ. സജി തോട്ടത്തിൽ അഭ്യര്‍ത്ഥിക്കുന്നു. ഒക്ടോബർ 4 വെള്ളിയാഴ്ച  രാവിലെ 9 മണിക്ക് തുടങ്ങി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അവസാനിക്കുന്നു.

കൂടുതല്‍ വിവരങ്ങൾക്ക് : 

മാത്യു ജോണ്‍ , 07912344516 

റെജി : 07552619237 

മാത്യു ജോസ്: 07956496775

ധ്യാന വേദി:  

CARMALITE CONVENT, NUNNERY LANE, DARLINGTON. DL3 9PN.




കൂടുതല്‍വാര്‍ത്തകള്‍.