CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 1 Minutes 50 Seconds Ago
Breaking Now

മാർത്തോമാശ്ലീഹായുടെ തിരുനാളും മതബോധന വാർഷികവും ന്യൂ കാസ്സിലിൽ ജൂലൈ 14 ഞായറാഴ്ച

വർഷം തോറും നടത്തി വരാറുള്ള വിശുദ്ധതോമശ്ലീഹായുടെ തിരുനാളും മതബോധന വാർഷികവും  പൂർവാധികം ഭംഗിയായി, ഭക്ത്യാദരങ്ങളോടെ ന്യൂ കാസ്സിലിൽ വെച്ച് ജൂലൈ 14 ഞായറാഴ്ച നടത്തപെടുന്നു. നോർത്ത് ഈസ്റ്റിലെ മലയാറ്റൂർ തിരുനാൾ എന്നറിയപെടുന്ന ഈ തിരുനാൾ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഈ നാടിന്റെ സാംസ്കാരിക ഉത്സവമായി മാറി. നോർത്ത് ഈസ്റ്റിലെ ഏറ്റവും കൂടുതൽ മലയാളി സാന്നിധ്യമുള്ള സ്ഥലമെന്ന നിലയിൽ, ന്യൂ കാസ്സിലിലെ പള്ളി പെരുനാൾ ആത്മീയ ഉത്സവമായി മാറുന്നു. മലയാളി മനസ്സിന്റെ ഹൃദയങ്ങളെ തൊട്ടറിഞ്ഞ്, തന്റെ ജീവിതം കൊണ്ട് മാതൃകയായ ബഹു. ഡേവിസ്ചിറമേൽ അച്ഛനാണ് ഇത്തവണ മുഖ്യകാർമീകൻ. കേരളത്തിന്റെ പാരമ്പര്യമനുസരിച്ചുള്ള പ്രദക്ഷിണത്തിനു ശേഷം സാംസ്കാരിക സമ്മേളനവും സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ന്യൂ കാസ്സിൽ രൂപത ബിഷപ്‌ സീമസ് കണ്ണിംഗ്ഹാം മുഖ്യാഥിതിയായിരിക്കും. ഈ ഭക്തി സാന്ദ്രമായ ആത്മീയ വിരുന്നിലേക്ക് ഏവരെയും സ്നേഹപ്പൂർവ്വം സീറോ മലബാർ ചാപ്ലിൻ ഫാ. സജി തോട്ടത്തിൽ സ്വാഗതം ചെയൂന്നു.

പ്രോഗ്രാം:

ആഘോഷമായ തിരുനാൾ കുർബാന: 3.00 PM

പ്രദക്ഷിണം : 5.00PM,  സാംസ്‌കാരിക സമ്മേളനം : 6.00PM

തിരുനാൾ വേദി: English Martyrs Church, 176 Stamfordham Road, Newcastle, NE5 3JR.

കൂടുതൽ വിവരങ്ങൾക്ക് : 

അലിസൻ: 07931-136243




കൂടുതല്‍വാര്‍ത്തകള്‍.