CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
31 Minutes 35 Seconds Ago
Breaking Now

വീട്ടിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി നടി ശ്രീലീല

വീട്ടിലെ പുതിയ അംഗത്തെ പരിചയപ്പെടുത്തി നടി ശ്രീലീല. ഒരു പെണ്‍കുഞ്ഞിനെ ലാളിക്കുന്ന ചിത്രമാണ് ശ്രീലീല സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ആദ്യ ചിത്രത്തില്‍ അവര്‍ കുഞ്ഞിന്റെ കവിളില്‍ സ്‌നേഹം ചുംബനം നല്‍കുന്നത് കാണാം. രണ്ടാമത്തെ ചിത്രത്തില്‍ ഇരുവരും ചിരിയോടെ നില്‍ക്കുന്നതാണ്.

എന്നാല്‍ ഈ കുഞ്ഞു പെണ്‍കുട്ടി ആരാണെന്നത് നടി വ്യക്തമാക്കിയിട്ടില്ല. 21-ാം വയസ്സില്‍ ഭിന്നശേഷിക്കാരായ രണ്ട് കുട്ടികളെ ശ്രീലീല ദത്തെടുത്തിരുന്നു. 'ബൈ ടു ലവ്' എന്ന കന്നഡ സിനിമയില്‍ ചെറിയ പ്രായത്തില്‍ അമ്മയാകുന്ന പെണ്‍കുട്ടിയായി നടി അഭിനയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കുട്ടികളെ ദത്തെടുക്കാനുള്ള തീരുമാനം.

2022ല്‍ ആണ് ഭിന്നശേഷിക്കാരായ ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ശ്രീലീല ദത്തെടുത്തത്. ഇന്ന് ഗുരു എന്ന ആണ്‍കുട്ടിയുടെയും ശോഭിത എന്ന പെണ്‍കുട്ടിയുടെയും അമ്മയാണ് 23കാരിയായ ശ്രീലീല. തെലുങ്ക് താരം മഹേഷ് ബാബുവിന്റെ ഗുണ്ടൂര്‍കാരം എന്ന സിനിമയിലെ 'കുര്‍ച്ചി മടത്തപെട്ടി' എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് ശ്രീലീലയെ കൂടുതല്‍ പരിചയം.

എന്നാല്‍ ഇതിന് മുമ്പേ മറ്റ് നിരവധി സിനിമകളില്‍ ശ്രീലീല നായികയായിരുന്നു. 2017ലെ തെലുങ്ക് ഹൊറര്‍ ചിത്രമായ ചിത്രാംഗദയിലൂടെ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് ശ്രീലീല സിനിമാരംഗത്തേക്ക് എത്തുന്നത്. 2019ലെ കന്നഡ റൊമാന്റിക് ചിത്രമായ കിസ് എന്ന സിനിമയില്‍ നായികയായി ശ്രീലീല തന്റെ കരിയര്‍ ആരംഭിച്ചു.

എംബിബിഎസ് ബിരുദം നേടിക്കൊണ്ട് മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയ ശ്രീലീല ഇന്ന് തെന്നിന്ത്യയിലെ തിരക്കുള്ള താരം ആണെങ്കിലും മെഡിസിനില്‍ ബിരുദാനന്തര ബിരുദം നേടാനുള്ള ശ്രമത്തില്‍ കൂടിയാണ് താരം. അമേരിക്കയിലാണ് ശ്രീലീലയുടെ ജനനം

 




കൂടുതല്‍വാര്‍ത്തകള്‍.