CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 48 Minutes 3 Seconds Ago
Breaking Now

'പുലിപ്പല്ല് എങ്ങനെ ലഭിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം; ദൃശ്യങ്ങള്‍ സഹിതം ഹാജരാക്കി കേന്ദ്രമന്ത്രിക്കെതിരെ ഡിജിപിക്ക് പരാതി

പുലിപ്പല്ല് എങ്ങനെ ലഭിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് ഇദേഹം പരാതിയില്‍ ആവശ്യപ്പെട്ടു.

കേന്ദ്രമന്ത്രി സുരേഷ് ഗോപി മാലയില്‍ പുലിപ്പല്ലുണ്ടെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി. ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിമാണ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

പുലിപ്പല്ല് എങ്ങനെ ലഭിച്ചുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് ഇദേഹം പരാതിയില്‍ ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രി നടത്തിയത് വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ലംഘനമാണിതെന്നും പരാതിയില്‍ ആരോപിക്കുന്നു. പുലിപ്പല്ല് ഉപയോഗിച്ച കേസില്‍ വേടന്‍ എന്ന ഹിരണ്‍ ദാസ് മുരളി നടപടി നേരിടുന്ന സാഹചര്യത്തിലാണ് സുരേഷ് ഗോപിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുന്നത്.

തൃശൂര്‍ വടക്കുംനാഥന്‍ ക്ഷേത്രത്തില്‍ പുലിപ്പല്ല് മാലയിട്ട് അദേഹം ദര്‍ശനം നടത്തുന്ന വീഡിയോ ദൃശ്യം സഹിതമാണ് അദേഹം പരാതി നല്‍കിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.