CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 38 Minutes 22 Seconds Ago
Breaking Now

'ഇത് ഇന്നയാള് തന്നെയാണ് ചെയ്യിച്ചതെന്ന് ഭാമ എന്നോട് പറഞ്ഞതാണല്ലോ, പിന്നീട് മൊഴി മാറ്റി': നടിയെ ആക്രമിച്ച കേസില്‍ ഭാഗ്യലക്ഷ്മി

പൊലീസില്‍ ഒന്നു പറഞ്ഞ് കോടതിക്ക് മുന്നില്‍ മറ്റൊന്നു പറയുമ്പോള്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് സംശയമുണ്ട്'- ഭാഗ്യലക്ഷ്മി പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തിന് പിന്നില്‍ ആരാണെന്ന് നടി ഭാമ തന്നോട് പറഞ്ഞിരുന്നുവെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. എന്നിട്ട് കോടതിയില്‍ വന്ന് മൊഴി മാറ്റുകയായിരുന്നു. കോടതിക്ക് മുന്‍പില്‍ വയ്ക്കുന്ന തെളിവുകള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് അതിജീവിത പറഞ്ഞാല്‍ മുഖവിലയ്‌ക്കെടുത്തേ പറ്റൂവെന്നും ഭാഗ്യലക്ഷ്മി

'ഭാമ എന്ന പെണ്‍കുട്ടി എന്നോട് പറഞ്ഞതാണല്ലോ, ഇത് ഇന്നയാള് തന്നെയാണ് ചെയ്തതെന്ന്. എന്നിട്ട് കോടതിയില്‍ വന്ന് മൊഴി മാറ്റി. എന്തുകൊണ്ട്? എവിടെയൊക്കെ എന്തൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നത് നമുക്കെല്ലാം വളരെ വ്യക്തമാണ്. പൊലീസില്‍ ഒന്നു പറഞ്ഞ് കോടതിക്ക് മുന്നില്‍ മറ്റൊന്നു പറയുമ്പോള്‍ ഞങ്ങളെ പോലുള്ളവര്‍ക്ക് സംശയമുണ്ട്'- ഭാഗ്യലക്ഷ്മി പറഞ്ഞു.

ഇത്രയും പോരാട്ടം നടത്തിയിട്ടും ട്രയല്‍ കൂട്ടില്‍ നിന്നും അയാള്‍ രക്ഷപ്പെട്ടു. നാളെ ജനപ്രിയ നായകന്‍ എന്ന നിലയില്‍ ആളുകള്‍ കൊണ്ടാടും. ഇത് ഒരാളുടെ കുറ്റമല്ല. ഇത് സിസ്റ്റത്തിന്റെ കുഴപ്പമാണ്. സ്ത്രീ-പുരുഷ ഭേദമില്ലാതെ ഇതാണ് അവസ്ഥ. ഇത് മാറണമെങ്കില്‍ പൊതുജനവും മാധ്യമങ്ങളും വിചാരിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. തിരുവനന്തപുരത്ത് ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറം വേദിയില്‍ സംസാരിക്കുകയായിരുന്നു ഭാഗ്യലക്ഷ്മി.

 




കൂടുതല്‍വാര്‍ത്തകള്‍.