CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 20 Minutes 48 Seconds Ago
Breaking Now

ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ വാര്‍ഷിക അയ്യപ്പ പൂജ 2025 നവംബര്‍ 29ന്

ഇംഗ്ലണ്ടിലെ കെന്റ് ഹിന്ദു സമാജത്തിന്റെ  13-ാമത് വാര്‍ഷിക അയ്യപ്പ പൂജ 2025 നവംബര്‍ 29-ാം തീയതി ശനിയാഴ്ച വൈകുന്നേരം 5:00 മണി മുതല്‍ രാത്രി 10:00 മണി വരെ, കെന്റ് അയ്യപ്പ ടെമ്പിളില്‍ നടക്കുന്നതാണ്.

പരിപാടിയില്‍ ഗണപതി പൂജ, ഭജന, വിളക്ക് പൂജ, പുഷ്പാലങ്കാരം, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ പരിഹാരം (നീരാഞ്ജനം), അയ്യപ്പ പൂജ, ദീപാരാധന, പടിപൂജ, ഹരിവരാസനം, പ്രസാദവിതരണം, അന്നദാനം എന്നിവ ഉള്‍പ്പെടുന്നു.

വിളക്ക് പൂജയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു നിലവിളക്ക്, ഒരു തേങ്ങ, പൂജയ്ക്കാവശ്യമായ  പൂജ പുഷ്പങ്ങളും, ശനിദോഷ പരിഹാര പൂജ (നീരാഞ്ജനം) നടത്തുവാന്‍ ആഗ്രഹിക്കുന്നവര്‍ ദയവായി ഒരു  തേങ്ങയും കൊണ്ടുവരുക.  കൊണ്ടുവരണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ kenthindusamajam@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുകയോ, താഴെപ്പറയുന്ന നമ്പറുകളില്‍ ഏതെങ്കിലും ബന്ധപ്പെടുകയോ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു:

07838170203, 07906130390, 07973151975, 07753188671, 07985245890, 07860578572, 07735368567.

സ്ഥലത്തിന്റെ വിലാസം

KENT AYYAPPA TEMPLE 

1 Northgate, Rochester ME1 1LS

 




കൂടുതല്‍വാര്‍ത്തകള്‍.