CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 11 Seconds Ago
Breaking Now

വെയില്‍സില്‍ മലയാളി മരണമടഞ്ഞു ; യുകെയിലെത്തിയിട്ട് രണ്ടര വര്‍ഷം

മിഡ് വെയില്‍സിലെ അബര്യാസ്റ്റിത്തില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു.

യുകെയിലെ വെയില്‍സില്‍ മലയാളി മരണമടഞ്ഞു. കൊല്ലം ജില്ലയിലെ കൊട്ടാരക്കര പൂയപ്പള്ളി സ്വദേശിയായ ബോബി ജെയിംസ് (57) ആണ് മരിച്ചത്. രണ്ടര വര്‍ഷം മുമ്പാണ് യുകെയിലെത്തുന്നത്. മിഡ് വെയില്‍സിലെ അബര്യാസ്റ്റിത്തില്‍ കുടുംബമായി താമസിച്ചുവരികയായിരുന്നു. രണ്ടുവര്‍ഷമായി രോഗാവസ്ഥയിലായിരുന്നുവെങ്കിലും ദിവസങ്ങള്‍ക്ക് മുമ്പാണ് കാന്‍സറെന്ന് തിരിച്ചറിഞ്ഞത്.

ബ്രോങ്കളൈസ് ഹോസ്പിറ്റലില്‍ നഴ്‌സായ സ്മിത ചാക്കോയാണ് ഭാര്യ

മക്കള്‍ ബോധിന്‍ ബോബി ജെയിംസ്, ബെവന്‍ ബോബി ജെയിംസ് .

യുകെയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ വിവധ രോഗങ്ങള്‍ ബാധിച്ച് ചികിത്സ തേടിയിരുന്നു. ഇതിനിടെ സ്‌ട്രോക്ക് വന്നു. തുടര്‍ന്ന് നഴ്‌സിങ് ഹോം പരിചരണത്തിലേക്ക് മാറ്റേണ്ടിവന്നു. ഇതേ തുടര്‍ന്ന് അബര്യസ്റ്റ്വിത്ത് മലയാളി അസോസിയേഷന്‍ കുടുംബത്തിന് പിന്തുണ നല്‍കി വരികയായിരുന്നു. കാര്‍ഡിഫ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ കാന്‍സര്‍ രോഗം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് തുടര്‍ ചികിത്സ നടക്കവേയാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംസ്‌കാരം യുകെയില്‍ നടത്താനാണ് കുടുംബം ആലോചിക്കുന്നത്.




കൂടുതല്‍വാര്‍ത്തകള്‍.