CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
42 Minutes 58 Seconds Ago
Breaking Now

ഒടിടിയില്‍ എത്തിയതിനു ശേഷവും ഹൗസ്ഫുള്‍ ഷോ

റെക്കോര്‍ഡുകള്‍ തകര്‍ത്താണ് മോഹന്‍ലാല്‍-തരുണ്‍ മൂര്‍ത്തി ചിത്രം 'തുടരും' തിയേറ്ററുകളില്‍ തുടരുന്നതിനിടെയാണ് സിനിമ ഒടിടിയില്‍ എത്തിയത്. എന്നാല്‍ ഒടിടിയില്‍ എത്തിയതിന് ശേഷവും തിയേറ്ററില്‍ മികച്ച ബുക്കിങ് ലഭിക്കുന്നു എന്ന റിപോര്‍ട്ടന്‍ ഇപ്പോള്‍ പുറത്തുവരുന്നത്.

പല തിയേറ്ററുകളിലും നിറഞ്ഞ സദസ്സോടെയായിരുന്നു പ്രദര്‍ശനം നടത്തിയത്. ഞായറാഴ്ച ദിവസമായ ഇന്നലെയും മികച്ച ബുക്കിങ്ങാണ് ലഭിച്ചത്. ഒടിടി റിലീസിനെത്തുടര്‍ന്ന് സിനിമ ചില തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചിരുന്നു. അതുകൊണ്ടുതന്നെ വളരെ കുറച്ച് തിയേറ്ററുകളില്‍ മാത്രമാണ് ഷോ ഉള്ളത്.

അതേസമയം, ഏപ്രില്‍ 25ന് തിയേറ്ററുകളിലെത്തിയ തുടരും ആഗോളതലത്തില്‍ 230 കോടിയിലധികം രൂപയാണ് നേടിയിട്ടുള്ളത്. കേരളത്തില്‍ നിന്ന് മാത്രം 100 കോടിയിലധികമാണ് സിനിമയുടെ കളക്ഷന്‍. കേരളാ ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി കളക്ട് ചെയ്യുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് തുടരും.

ശോഭന നായികയായി എത്തിയ ചിത്രത്തില്‍ വിന്റേജ് ലാലേട്ടനെ കാണാന്‍ കഴിഞ്ഞു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.