ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തില്‍ നീതി തേടി അമ്മ രംഗത്ത്. മകളുടെ മരണത്തിന് കാരണക്കാരായവരെ വെറുതെ വിടരുതെന്നും, മകള്‍ക്ക് നീതി ലഭിക്കണമെന്നും വിപഞ്ചികയുടെ അമ്മ ആവശ്യപ്പെട്ടു.
ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും കടുത്ത പീഡനങ്ങള്‍ വിപഞ്ചിക നേരിട്ടിരുന്നുവെന്ന് അമ്മ ആരോപിച്ചു. 'ഭര്‍ത്താവിനെ സ്‌നേഹിച്ച ഒരു തെറ്റ് മാത്രമേ അവള്‍ ചെയ്തിട്ടുള്ളൂ. ഒന്നിനും പ്രതികരിക്കാത്തത് കൊണ്ടാണ് മകള്‍ക്ക് ഇങ്ങനെയൊരു ദുരന്തം നേരിടേണ്ടി വന്നത്. മകള്‍ക്ക് നീതി ലഭിക്കുന്നതിനായി ഏതറ്റം വരെയും പോകും. മരണം വരെ മകള്‍ക്കായി പോരാടുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കണമെന്ന് അമ്മ അഭ്യര്‍ത്ഥിച്ചു.
ഷാര്‍ജയിലെ വിപഞ്ചികയുടെയും കുഞ്ഞിന്റെയും ദുരൂഹ മരണത്തില്‍ കുണ്ടറ പൊലീസ് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ കേസെടുത്തു. ഭര്‍ത്താവ് നിതീഷ് ഒന്നാം പ്രതിയും സഹോദരി രണ്ടാം പ്രതിയും അച്ഛന്‍ മൂന്നാം പ്രതിയുമാണ്. ആത്മഹത്യ പ്രേരണ, സ്ത്രീധന പീഡനം എന്നിവയാണ് വകുപ്പുകള്‍. കേസെടുത്ത് പ്രതീക്ഷ നല്‍കുന്നുണ്ടന്നെന്നും നിയമപോരാട്ടംതുടരുമെന്നും വിപഞ്ചികയുടെ കുടുംബം