ജെഎസ്‌കെ സിനിമയിലെ കഥാപാത്രമായ 'ജാനകി' വിവാദത്തില്‍ നിലപാട് മയപ്പെടുത്തി സെന്‍സര്‍ ബോര്‍ഡ്.
കോടതി രംഗങ്ങളില്‍ 'ജാനകി' വേണ്ട എന്നാണ് സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശം. വി. ജാനകി എന്നോ ജാനകി വി എന്നോ ഉപയോഗിക്കാമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചു. 96 ഭാഗങ്ങള്‍ കട്ട് ചെയ്യണമെന്ന നിലപാടും സെന്‍സര്‍ ബോര്‍ഡ് മാറ്റി. കോടതി രംഗങ്ങളില്‍ കഥാപാത്രത്തിന്റെ ജാനകി എന്ന പേര് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശമുണ്ട്. അതേസമയം സിനിമയുടെ പേരില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ലെന്നും സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.