CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 36 Minutes 3 Seconds Ago
Breaking Now

ആശുപത്രികളില്‍ നിന്നും രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യാനും എഐ; പേപ്പര്‍ വര്‍ക്ക് കുറച്ച് ഡോക്ടര്‍മാരുടെ സമയം ലാഭിക്കാന്‍ മെഷീന്‍; ലണ്ടന്‍ ട്രസ്റ്റില്‍ പരീക്ഷണം തുടങ്ങി

ഡോക്ടര്‍മാര്‍ക്ക് ഡിസ്ചാര്‍ജ്ജ് സമ്മറികള്‍ വേഗത്തില്‍ തയ്യാറാക്കാനും, രോഗികളെ വേഗത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാനും സാധിക്കും

ആശുപത്രികളില്‍ നിന്നും രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ കാലതാമസം നേരിടുന്നത് എന്‍എച്ച്എസിനെ സംബന്ധിച്ച് വലിയ തലവേദനയാണ്. ആശുപത്രി വിടാന്‍ പാകത്തിന് ആരോഗ്യം വീണ്ടെടുത്ത ശേഷവും രോഗികള്‍ ബെഡുകളില്‍ തുടരുന്നതാണ് പ്രധാനമായി പ്രതിസന്ധി സൃഷ്ടിക്കുന്നത്. 

ഈ പ്രശ്‌നം പരിഹരിക്കാന്‍ എഐയുടെ സഹായം തേടുകയാണ് എന്‍എച്ച്എസ്. രോഗികളെ വേഗത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂള്‍ ലണ്ടനിലെ ആശുപത്രി ട്രസ്റ്റിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്നത്. 

ആരോഗ്യം നേടിയ രോഗികളെ വീടുകളിലേക്ക് അയയ്ക്കാന്‍ ആവശ്യമായ ഡോക്യുമെന്റുകള്‍ പൂര്‍ത്തിയാക്കാനാണ് പ്ലാറ്റ്‌ഫോം സഹായിക്കുക. ഇതുവഴി മണിക്കൂറുകള്‍ നീളുന്ന കാലതാമസങ്ങള്‍ ഒഴിവാക്കാനും, ബെഡുകള്‍ ഒഴിവാക്കിയെടുക്കാനും സാധിക്കും. 

ഈ ടെക്‌നോളജിയുടെ സഹായത്തോടെ ഡോക്ടര്‍മാര്‍ക്ക് പേപ്പര്‍ വര്‍ക്ക് കുറയുകയും, പരിചരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും, വെയ്റ്റിംഗ് സമയം കുറയ്ക്കാനും കഴിയുമെന്നാണ് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് വ്യക്തമാക്കുന്നത്. 

ചെല്‍സി & വെസ്റ്റ്മിന്‍സ്റ്റര്‍ എന്‍എച്ച്എസ് ട്രസ്റ്റിലാണ് പൈലറ്റ് സ്‌കീം നടപ്പാക്കുന്നത്. രോഗ സ്ഥിരീകരണം മുതല്‍ പരിശോധനാ ഫലങ്ങള്‍ വരെയുള്ള മെഡിക്കല്‍ രേഖകള്‍ സ്വരൂപിച്ചാണ് എഐ പ്രവര്‍ത്തിക്കുന്നത്. ഇതുവഴി ഡോക്ടര്‍മാര്‍ക്ക് ഡിസ്ചാര്‍ജ്ജ് സമ്മറികള്‍ വേഗത്തില്‍ തയ്യാറാക്കാനും, രോഗികളെ വേഗത്തില്‍ ഡിസ്ചാര്‍ജ്ജ് ചെയ്യാനും സാധിക്കും. 




കൂടുതല്‍വാര്‍ത്തകള്‍.