ഷോപ്പുകളില്‍ മോഷണം നടത്തുക. പറയുമ്പോള്‍ ചെറിയൊരു വിഷയമായി തോന്നാമെങ്കിലും യാതൊരു വെല്ലുവിളിയും കൂടാതെ ഷോപ്പുകളിലെ സാധനങ്ങള്‍ അടിച്ചുമാറ്റുന്നത് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇതിനിടയിലാണ് മോഷ്ടാക്കളെ ജഡ്ജിമാര്‍ ശിക്ഷ നല്‍കാതെ വെറുതെവിടുന്നത്.
കോടതികള്‍ വെറുതെവിടുന്ന മോഷ്ടാക്കള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുകയാണെന്ന് പോലീസിംഗ് മേധാവി ചൂണ്ടിക്കാണിക്കുന്നു. പല തവണ അറസ്റ്റിലായ ശേഷം മാത്രമാണ് ഇത്തരം പ്രതികള്‍ അഴിക്കുള്ളിലാകുന്നതെന്ന് കാറ്റി ബോണ്‍ വിശദീകരിക്കുന്നു.
ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് ആളുകള്‍ക്ക് മനസ്സിലാകണം. ഇതാണ് പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗം. കൃത്യമായി നടപടിയില്ലെങ്കില്‍ ഇവരെ അറസ്റ്റ് ചെയ്യുന്നതില്‍ അര്‍ത്ഥമില്ല, അസോസിയേഷന്‍ ഓഫ് പോലീസ് & ക്രൈം കമ്മീഷനേഴ്‌സ് ഷോപ്പ്‌ലിഫ്റ്റിംഗ് നാഷണല്‍ ലീഡായ ബോണ്‍ ചൂണ്ടിക്കാണിക്കുന്നു.
കൃത്യമായ കുറ്റകൃത്യ നിയമങ്ങള്‍ പ്രയോഗിച്ചെങ്കില്‍ മാത്രമാണ് ബ്രിട്ടീഷ് തെരുവുകളില്‍ അരങ്ങേറുന്ന ഷോപ്പുകളിലെ പിടിച്ചുപറികള്‍ തടയാന്‍ കഴിയൂവെന്ന് അവര്‍ ചൂണ്ടിക്കാണിച്ചു. അനധികൃത കുടിയേറ്റക്കാര്‍ പോലും ലണ്ടന്‍ ഓക്‌സ്‌ഫോര്‍ഡ് സ്ട്രീറ്റില്‍ േേമാഷണങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പോലീസിംഗ് മേധാവി നിലപാട് വ്യക്തമാക്കുന്നത്.