CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
57 Minutes 54 Seconds Ago
Breaking Now

യുദ്ധം അവസാനിപ്പിക്കാന്‍ പുടിനെ മുഖാമുഖം കാണാന്‍ തയ്യാര്‍; ട്രംപിനെ കണ്ട ശേഷം സെലെന്‍സ്‌കിയുടെ പ്രഖ്യാപനം; സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചാല്‍ ഉക്രെയിന് യുഎസ് സംരക്ഷണം ഉറപ്പ് നല്‍കി പ്രസിഡന്റ് ട്രംപ്

താന്‍ ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന അവകാശവാദം യുഎസ് പ്രസിഡന്റ് ആവര്‍ത്തിച്ചു

ഉക്രെയിനും, റഷ്യയും തമ്മില്‍ അരങ്ങേറുന്ന യുദ്ധം അവസാനിപ്പിക്കാന്‍ പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനുമായി നേരിട്ട് കാണാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ച് വോളോഡിമിര്‍ സെലെന്‍സ്‌കി. ഓവല്‍ ഓഫീസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി യൂറോപ്യന്‍ നേതാക്കള്‍ക്കൊപ്പം ചേര്‍ന്ന് കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഉക്രെയിന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനം.

മുന്‍പ് ട്രംപുമായി പൊട്ടിത്തെറിയില്‍ കലാശിച്ച യോഗത്തിന് വിരുദ്ധമായി ഇക്കുറി പരസ്പരം വാഴ്ത്തുന്ന തരത്തിലാണ് സെലെന്‍സ്‌കിയും, ട്രംപും സംസാരിച്ചത്. അലാസ്‌കയില്‍ വ്‌ളാദിമര്‍ പുടിനുമായി കണ്ട ശേഷമാണ് ട്രംപ് യോഗത്തിനെത്തിയത്. 

സമാധാന കരാര്‍ ഒപ്പുവെച്ചാല്‍ ഉക്രെയിന് സൈനിക പിന്തുണ ലഭ്യമാക്കുന്നതെന്ന് ട്രംപ് അറിയിച്ചു. 'ഞങ്ങള്‍ അവര്‍ക്ക് മികച്ച സുരക്ഷ ഉറപ്പാക്കും. സുരക്ഷയുടെ കാര്യത്തില്‍ ഒരുപാട് സഹായങ്ങള്‍ ചെയ്യാന്‍ കഴിയും, അത് മികച്ചതാകും', ട്രംപ് വ്യക്തമാക്കി. 

അതേസമയം അമേരിക്കന്‍ സൈന്യം നേരിട്ട് യുദ്ധത്തിന് ഇറങ്ങുമോയെന്ന ചോദ്യങ്ങളില്‍ നിന്നും ട്രംപ് ഒഴിഞ്ഞുമാറി. സെലെന്‍സ്‌കിയ്ക്ക് പിന്തുണയുമായി ഇക്കുറി ബ്രിട്ടീഷ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ഉള്‍പ്പെടെ യൂറോപ്യന്‍ നേതാക്കള്‍ എത്തിയിരുന്നു. 

താന്‍ ആറ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചുവെന്ന അവകാശവാദം യുഎസ് പ്രസിഡന്റ് ആവര്‍ത്തിച്ചു. ഈ യുദ്ധം അവസാനിപ്പിക്കുന്നത് എളുപ്പമായിരിക്കുമെന്നാണ് കരുതിയതെങ്കിലും ഇത് കടുപ്പമായി പോയെന്നാണ് ട്രംപിന്റെ പ്രതികരണം. യോഗത്തിലെ വിവരങ്ങള്‍ റഷ്യന്‍ പ്രസിഡന്റുമായി ചര്‍ച്ച ചെയ്യുമെന്ന് ട്രംപ് അറിയിച്ചു. 




കൂടുതല്‍വാര്‍ത്തകള്‍.