CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 22 Seconds Ago
Breaking Now

'കല്യാണം കഴിച്ചതിന് ശേഷമാണ് എനിക്ക് ആത്മവിശ്വാസം കിട്ടിയത്...': മോഹിനി

കല്യാണം കഴിക്കുമ്പോള്‍ തനിക്ക് 22 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും, മക്കളെ വളര്‍ത്തുന്നത് ഒരുതരത്തിലും സമ്മര്‍ദ്ദമുള്ള കാര്യമായി അനുഭവപെട്ടിട്ടില്ലെന്നും മോഹിനി പറയുന്നു. 'എന്റെ മകന്‍ കോളജ് പഠനം പൂര്‍ത്തിയാക്കി. അവന് ഇപ്പോള്‍ 25 വയസ്സാണ്. 22 വയസ്സിലായിരുന്നു എന്റെ കല്യാണം, പെട്ടന്ന് തന്നെ ആദ്യത്തെ കുഞ്ഞും പിറന്നു. എന്നാല്‍ അവനെ വളര്‍ത്തുന്ന സമയത്ത് ഒരു തരത്തിലുള്ള സ്ട്രസ്സും എനിക്ക് അനുഭവപ്പെട്ടിട്ടില്ല. അവനിപ്പോള്‍ അമേരിക്കയില്‍ ജോലി ചെയ്യുകയാണ്. രണ്ടാമത്തെ മകന്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്നു. അവന് ഹോം സ്‌കൂളിങ്ങാണ്, ഞാനാണ് അവന്റെ ടീച്ചര്‍. അവന്‍ വളരെ നിഷ്‌കളങ്കനാണ്, എന്ത് പറഞ്ഞാലും അനുസരിക്കും എന്റെ കൂടെ സ്ഥിരം പള്ളിയില്‍ വരും. ഭര്‍ത്താവ് ഭരത് ഐടി ഇന്റസ്ട്രിയിലാണ് വര്‍ക്ക് ചെയ്യുന്നത്. ബൈക്ക് റൈഡിങ്, ഹൈക്കിങ് എല്ലാ ഇഷ്ടമുള്ള ഭക്ഷണപ്രിയനാണ് ഭരത്. ഭരത് വന്നശേഷമാണ് ഞാന്‍ ഇത്രയധികം സംസാരിച്ച് തുടങ്ങിയതും എനിക്ക് ഇത്രയ്ക്കും ആത്മവിശ്വാസം കിട്ടിയതും. ഞാന്‍ വൃത്തിയില്ലാത്ത രൂപത്തില്‍ ഇരുന്നാലും നീ വളരെ സുന്ദരിയാണെന്ന് എന്നോട് ഒരാള്‍ പറയുമെങ്കില്‍ അത് എന്റെ ഭര്‍ത്താവ് ഭരത് മാത്രമാകും! എന്നാല്‍ ഒരു തരത്തിലും എന്നെ കുറിച്ച് അദ്ദേഹം പരാതി പറഞ്ഞ് കേട്ടിട്ടില്ല. ഞങ്ങള്‍ രണ്ടുപേരും സ്വഭാവം കൊണ്ട് വളരെ വ്യത്യസ്തരാണ്. എനിക്കൊരു ചെറിയ പനി വന്നാല്‍ പോലും അദ്ദേഹം നന്നായി നോക്കും. എന്നാല്‍ അദ്ദേഹത്തിന് എന്ത് തരത്തിലുള്ള ബുദ്ധിമുട്ട് വന്നാലും ഞങ്ങളെ അറിയിക്കില്ല, അദ്ദേഹത്തെ കിട്ടിയത് ഞങ്ങളുടെ ഒരു അനുഗ്രഹമാണ്,മോഹിനി പറഞ്ഞു

 

 




കൂടുതല്‍വാര്‍ത്തകള്‍.