മലയാളി നഴ്‌സ് യുകെയില്‍ മരണമടഞ്ഞു. വിചിത്ര ജോബിഷ് (36) ആണ് മരിച്ചത്. കാന്‍സര്‍ രോഗ ബാധിതയായിരുന്നു.വിന്‍ചെസ്റ്റര്‍ റോയല്‍ ഹാംപ്ഷയര്‍ കൗണ്ടി എന്‍എച്ച്എസ് ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്തുവരികയായിരുന്നു. സൗത്താംപ്ടണ്‍ ജനറല്‍ എന്‍എച്ച് എസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് അന്ത്യം സംഭവിച്ചത്.
ചികിത്സയുടെ ഭാഗമായി സ്റ്റം സെല്‍ ചികിത്സ നടത്തിവരികയായിരുന്നു. രോഗമുക്തി പ്രതീക്ഷിച്ചെങ്കിലും വിധിവിപരീതമാവുകയായിരുന്നു.
2021 ഫെബ്രുവരിയിലാണ് വിചിത്ര റോയല്‍ ഹാംപ്ഷയര്‍ ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. യുകെയിലെത്തും മുമ്പ് ബഹ്‌റൈനില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു.
വയനാട് പനമരം ചൂരക്കുഴി വീട്ടില്‍ ജോബിഷ് ജോര്‍ജാണ് ഭര്‍ത്താവ്
മക്കള്‍ ; ലിയാന്‍ (8) ഹെസ്സ (5) സംസ്‌കാരം സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കും.