CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 14 Seconds Ago
Breaking Now

രണ്ട് വര്‍ഷവും രണ്ട് മാസവും തടവുശിക്ഷ, കരിമ്പിന്‍ തണ്ട് കൊണ്ട് രണ്ട് അടിയും ; സിംഗപ്പൂരില്‍ ലൈംഗീക അതിക്രമം നടത്തിയ ഇന്ത്യന്‍ നഴ്‌സിനെ ശിക്ഷിച്ച് കോടതി

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശനെ കാണാനെത്തിയ ആളെ അണുവിമുക്തമാക്കാനെന്ന വ്യാജേന ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

സിങ്കപ്പൂരിലെ റാഫിള്‍സ് ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഇന്ത്യന്‍ നഴ്‌സിനെ ലൈംഗികാതിക്രമ കേസില്‍ കോടതി ശിക്ഷിച്ചു. എലിപ്പെ ശിവ നാഗു എന്നയാളാണ് ശിക്ഷിക്കപ്പെട്ടത്. രണ്ട് വര്‍ഷവും രണ്ട് മാസവും തടവുശിക്ഷയ്ക്ക് പുറമെ, കരിമ്പിന്‍ തണ്ട് കൊണ്ട് രണ്ട് അടിയുമാണ് ശിക്ഷ. ലൈംഗികാതിക്രമം നടത്തിയെന്ന് സമ്മതിച്ച സാഹചര്യത്തിലാണിത്.

ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുത്തശനെ കാണാനെത്തിയ ആളെ അണുവിമുക്തമാക്കാനെന്ന വ്യാജേന ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നോര്‍ത്ത് ബ്രിഡ്ജ് റോഡിലെ ആശുപത്രിയില്‍ ജൂണ്‍ 18 ന് വൈകിട്ട് ഏഴരയ്ക്കാണ് സംഭവം. മുത്തശനെ കാണാനെത്തിയയാള്‍ മൂത്രമൊഴിക്കാന്‍ ശുചിമുറിയിലേക്ക് കയറിയപ്പോള്‍ പ്രതിയായ നഴ്‌സും പിന്നാലെ കയറി. പിന്നീട് അണുവിമുക്തമാക്കാനെന്ന പേരില്‍ കൈയ്യില്‍ സോപ്പ് പതപ്പിച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്.

ജൂണ്‍ 21നാണ് സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തത്. രണ്ട് ദിവസത്തിന് ശേഷം നഴ്‌സിനെ അറസ്റ്റ് ചെയ്തു. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു. ഇരയുടെ പേരോ, പ്രായമോ അടക്കം യാതൊരു വിവരങ്ങളും കോടതി പുറത്തുവിട്ടിട്ടില്ല.

 




കൂടുതല്‍വാര്‍ത്തകള്‍.