CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 22 Minutes 43 Seconds Ago
Breaking Now

അങ്ങനെ എന്നെ പുറത്താക്കിയിട്ട് ഭാര്യയെ പാര്‍പ്പിക്കാമെന്ന മോഹം വേണ്ട! ലീസിനെടുത്ത റോയല്‍ ലോഡ്ജില്‍ നിന്നും തന്നെ പുറത്താക്കുന്നത് കാമില്ല രാജകുമാരിക്ക് വേണ്ടിയെന്ന് സംശയിച്ച് ആന്‍ഡ്രൂ; രാജകസേരയില്‍ എത്തിയാല്‍ അമ്മാവന്റെ സകല പദവികളും പിന്‍വലിക്കാന്‍ വില്ല്യം

ലീസിനെടുത്ത വീട്ടില്‍ നിന്നും തന്നെ പുറത്താക്കാന്‍ രാജാവിനും കഴിയില്ലെന്ന നിലപാടിലാണ് ആന്‍ഡ്രൂ

റോയല്‍ ലോഡ്ജില്‍ നിന്നും തന്നെ പുറത്താക്കാനുള്ള ചാള്‍സ് രാജാവിന്റെ ശ്രമം വേറെ ഉദ്ദേശ്യത്തിലെന്ന് സംശയിച്ച് ആന്‍ഡ്രൂ രാജകുമാരന്‍. 20 വര്‍ഷക്കാലമായി വാടക പോലും കൊടുക്കാതെ സസുഖം ജീവിക്കുന്ന താമസസ്ഥലം തന്റെ കൈയില്‍ നിന്നും പിടിച്ചെടുത്ത് കാമില്ല രാജ്ഞിക്ക് കൈമാറാനാണ് ചാള്‍സ് ഉദ്ദേശിക്കുന്നതെന്നാണ് ആന്‍ഡ്രൂ സംശയിക്കുന്നത്. 

വിന്‍ഡ്‌സര്‍ കാസിലിന് സമീപത്തെ 30 മുറികളുള്ള പ്രോപ്പര്‍ട്ടി ഉപേക്ഷിച്ച് ഇറങ്ങാന്‍ 65-കാരനായ രാജകുമാരന്‍ ഇതുവരെ തയ്യാറായിട്ടില്ല. രാജകുടുംബത്തിന് പുറമെ എംപിമാരും, പൊതുജനങ്ങളും ഈ ആവശ്യം ഉന്നയിക്കുമ്പോള്‍ ആന്‍ഡ്രൂ പ്രതിരോധിച്ച് നില്‍ക്കുകയാണ്. 

ആന്‍ഡ്രൂവിനെ ഗ്രേഡ് 2 ലിസ്റ്റിലുള്ള ബാംഗ്ലാവുകളിലേക്ക് മാറാന്‍ രാജാവ് ഏറെ നാളായി ഉപദേശിച്ച് വരികയാണ്. ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് ഇളയ സഹോദരന്റെ മുഖം കൂടുതല്‍ വികൃതമായത്. എടുത്താല്‍ പൊങ്ങാത്ത ജീവിതശൈലി സ്വീകരിക്കുന്ന ആന്‍ഡ്രൂവിന് പ്രശ്‌നങ്ങള്‍ സമ്മാനിക്കുന്നതും ഇതേ ജീവിതരീതിയാണെന്നാണ് രാജാവ് വിശ്വസിക്കുന്നത്. 

എന്നാല്‍ ലീസിനെടുത്ത വീട്ടില്‍ നിന്നും തന്നെ പുറത്താക്കാന്‍ രാജാവിനും കഴിയില്ലെന്ന നിലപാടിലാണ് ആന്‍ഡ്രൂ. കാമില്ല രാജ്ഞിക്ക് താമസമൊരുക്കാനാണ് ഈ നീക്കമെന്നാണ് ഇവരുടെ പരാതി. ചാള്‍സ് രാജാവിന്റെ മരണശേഷം ജീവിച്ചിരുന്നാല്‍ കാമില്ലയ്ക്ക് താമസിക്കാനുള്ള സ്ഥലം ഒരുക്കാനാണ് ശ്രമമെന്നാണ് ആരോപണം. 

അതേസമയം താന്‍ രാജാവായി മാറുന്ന ദിവസം ആന്‍ഡ്രൂ രാജകുമാരന്റെ സകല പദവികളും ഔദ്യോഗികമായി പിന്‍വലിക്കാനാണ് വില്ല്യം രാജകുമാരന്‍ ഒരുങ്ങി ഇരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. 




കൂടുതല്‍വാര്‍ത്തകള്‍.