CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 6 Minutes 6 Seconds Ago
Breaking Now

എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് സഹിക്കേണ്ടി വരുന്നത് 'വൃത്തികെട്ട' വംശീയത; 70, 80 കാലഘട്ടത്തിലെ ദുരവസ്ഥ തിരിച്ചുവരുന്നതായി ഹെല്‍ത്ത് സെക്രട്ടറി; വിന്റര്‍ സമ്മര്‍ദങ്ങള്‍ ഉയരുമ്പോള്‍ പീഡനങ്ങളും വര്‍ദ്ധിക്കുമെന്ന് മുന്നറിയിപ്പുമായി സ്ട്രീറ്റിംഗ്

വര്‍ദ്ധിച്ച് വരുന്ന വംശീയ അക്രമങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം സ്ട്രീറ്റിംഗ് നല്‍കുന്നു

ആധുനിക ബ്രിട്ടനില്‍ പഴയകാല വംശവെറി തിരിച്ചുവന്നതോടെ ഇതിന്റെ ആഘാതം ഏല്‍ക്കുന്നത് എന്‍എച്ച്എസ് ജീവനക്കാര്‍ക്കാണെന്ന് മുന്നറിയിപ്പ് നല്‍കി ഹെല്‍ത്ത് സെക്രട്ടറി. 1970-കളിലും, 1980-കളിലും നിലനിന്നിരുന്ന വൃത്തികെട്ട വംശവെറിയാണ് ഇപ്പോള്‍ സാധാരണമായി മാറിയിരിക്കുന്നതെന്ന് വെസ് സ്ട്രീറ്റിംഗ് മുന്നറിയിപ്പില്‍ പറയുന്നു. 

കറുത്ത നിറമുള്ള മനുഷ്യര്‍ക്ക് എതിരായ ശാരീരികവും, മാനസികവുമായ അതിക്രമങ്ങള്‍ പതിവായി നടക്കുന്നു. വംശവെറി കാണിക്കുന്നത് സാമൂഹികമായി സ്വീകരിക്കപ്പെട്ട നിലയില്‍ എത്തിയിരിക്കുന്നു, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. 

എന്‍എച്ച്എസ് ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് ജിം മാക്കിയ്‌ക്കൊപ്പം, ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലാണ് എന്‍എച്ച്എസില്‍ ഞെട്ടിക്കുന്ന തോതില്‍ വംശവെറി നിലനില്‍ക്കുന്നതായി സ്ട്രീറ്റിംഗ് സമ്മതിച്ചത്. പ്രത്യേകിച്ച് എ&ഇയില്‍ ജോലി ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് അപമാനവും, അതിക്രമവും നേരിട്ടേി വരുന്നു. ചികിത്സ വൈകുന്നതിന്റെ പേരിലാണ് വംശീയമായ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നത്, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു. 

അതേസമയം വര്‍ദ്ധിച്ച് വരുന്ന വംശീയ അക്രമങ്ങള്‍ വരും ദിവസങ്ങളില്‍ കൂടുമെന്ന മുന്നറിയിപ്പും ഇതോടൊപ്പം സ്ട്രീറ്റിംഗ് നല്‍കുന്നു. വരുന്ന ആഴ്ചകളില്‍ വിന്റര്‍ കടുക്കുന്നതോടെ ഫ്‌ളൂ, കൊവിഡ് എന്നിവ വ്യാപകമാകും, ഇതിനൊപ്പം ഡോക്ടര്‍മാരുടെ സമരങ്ങളും ചേരുമ്പോള്‍ എന്‍എച്ച്എസ് സേവനങ്ങള്‍ അവതാളത്തിലാകുമെന്നാണ് ആശങ്ക. 

ഏതാനും വര്‍ഷങ്ങളായി ജോലിക്കിടെ നഴ്‌സുമാര്‍ നേരിടുന്ന വംശവെറി കുതിച്ചുയരുന്നതായി റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. 

 




കൂടുതല്‍വാര്‍ത്തകള്‍.