CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
7 Hours 7 Minutes 12 Seconds Ago
Breaking Now

പീറ്റര്‍ബറോയില്‍ മകനേയും കുടുംബത്തെയും സന്ദര്‍ശിക്കാന്‍ യുകെയിലെത്തിയ അമ്മ കുഴഞ്ഞുവീണ് മരിച്ചു

പീറ്റര്‍ബറോയിലെ സ്പാള്‍ഡിങ്ങില്‍ കുടുംബമായി താമസിക്കുന്ന മകന്‍ ജിതിന്‍ പോളിനെ സന്ദര്‍ശിക്കാനാണ് മേരി സെപ്തംബറിലെത്തിയത്.

മകനേയും കുടുംബത്തേയും സന്ദര്‍ശിക്കാന്‍ യുകെയിലെത്തിയ അമ്മ വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. എറണാകുളം അങ്കമാലി മഞ്ഞപ്ര തിരുതനയില്‍ വീട്ടില്‍ മേരി പൗലോസ് ആണ് മരിച്ചത്. 75 വയസായിരുന്നു. പരേതനായ പൗലോസിന്റെ ഭാര്യയാണ്. 

പീറ്റര്‍ബറോയിലെ സ്പാള്‍ഡിങ്ങില്‍ കുടുംബമായി താമസിക്കുന്ന മകന്‍ ജിതിന്‍ പോളിനെ സന്ദര്‍ശിക്കാനാണ് മേരി സെപ്തംബറിലെത്തിയത്. യുകെയിലെത്തിയ ഉടന്‍ തന്നെ മകന്റെ ഗൃഹ പ്രവേശന ചടങ്ങിലും പങ്കെടുത്തിരുന്നു.

കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. സ്‌കൂള്‍ കഴിഞ്ഞെത്തിയ കൊച്ചുമക്കള്‍ മേരിയെ വീടിനുള്ളില്‍ നിലത്ത് വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ അടുത്ത് താമസിക്കുന്ന ബന്ധുക്കളും മറ്റും എത്തിയെങ്കിലും മരിച്ചുവെന്ന് സ്ഥിരീകരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചുവെന്നാണ് പ്രാഥമിക നിഗമനം.

ഫെബ്രുവരി 5ന് നാട്ടിലേക്ക് തിരികെ പോകാനിരിക്കെയാണ് അപ്രതീക്ഷിതമായ മരണം സംഭവിച്ചത്.മൃതദേഹം തുടര്‍നടപടികള്‍ക്കായി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്ന് കുടുബാംഗങ്ങള്‍ പറഞ്ഞു. ജിതിന്‍ പോള്‍ , ജിസ്മി 

മരുമക്കള്‍ ലിന്‍സി, മാര്‍ട്ടിന്‍.




കൂടുതല്‍വാര്‍ത്തകള്‍.