CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 19 Seconds Ago
Breaking Now

വിജയ് വോട്ട് ചെയ്യാനെത്തി , റഷ്യയില്‍ നിന്ന്

വിജയ് ജീവിതത്തിലും തികഞ്ഞ ജനാധിപത്യ വിശ്വാസിയാണെന്ന് തെളിയിക്കുന്ന രംഗമാണ് ഇന്ന് ചെന്നൈ നീലാങ്കരയിലെ പോളിങ് ബൂത്തില്‍ കണ്ടത്. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് സിനിമയുടെ റഷ്യയിലെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് വിജയ് തന്റെ സമ്മതിദാനവകാശം രേഖപ്പെടുത്താനെത്തിയത്.

സിനിമാക്കാരനില്‍ നിന്ന് രാഷ്ട്രീയക്കാരനിലേക്ക് വേഷംമാറുന്ന വിജയ് സ്വന്തം പാര്‍ട്ടി പ്രഖ്യാപിച്ച ശേഷം നടക്കുന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പ് കൂടിയാണിത്. നീലാങ്കര വേല്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പോളിങ് ബൂത്തിലെത്തിയ വിജയിയെ ആരാധകരും മാധ്യമങ്ങളും വളഞ്ഞതോടെ പോലീസ് ഏറെ പണിപ്പെട്ടാണ് താരത്തെ ബൂത്തിനകത്തേക്ക് എത്തിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.