CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 53 Minutes 37 Seconds Ago
Breaking Now

ഇനി ജൂനിയര്‍ എന്‍ടിആറിന്റെ ഊഴം; പ്രശാന്ത് നീലിന്റെ പുതിയ സിനിമയ്ക്ക് ഉടന്‍ തുടക്കമാകും

കെജിഎഫ്, സലാര്‍ എന്നീ സിനിമകളിലൂടെ ഇന്ത്യയില്‍ ഉടനീളം ആരാധകരെ സൃഷ്ടിച്ച സംവിധായകനാണ് പ്രശാന്ത് നീല്‍. അദ്ദേഹത്തിന്റെ അടുത്ത ചിത്രം തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആറിനൊപ്പം സിനിമ ചെയ്യുന്നു എന്ന വാര്‍ത്ത ആരധകരെ ഏറെ ആവേശത്തിലാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട വമ്പന്‍ അപ്‌ഡേറ്റാണ് വന്നിരിക്കുന്നത്.

സിനിമയുടെ ചിത്രീകരണം ഈ ആഗസ്റ്റില്‍ ആരംഭിക്കുമെന്നാണ് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ ഏപ്രിലിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നതിന് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ ജൂനിയര്‍ എന്‍ടിആറിന്റെ ദേവര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നീണ്ടുപോയത് മൂലമാണ് പ്രശാന്ത് നീല്‍ സിനിമ ആഗസ്റ്റിലേക്ക് മാറ്റിയത്. പ്രശാന്ത് നീലിന്റെ മുന്‍ സിനിമകള്‍ പോലെ ജൂനിയര്‍ എന്‍ടിആര്‍ ചിത്രവും രണ്ടു ഭാഗങ്ങളായാണ് ഒരുങ്ങുന്നത് എന്നാണ് സൂചന.

 




കൂടുതല്‍വാര്‍ത്തകള്‍.