
















മലയാളത്തില്‍ ഒടിടി റീലിസിനായി കാത്തിരിക്കുന്ന ചിത്രങ്ങളില്‍ മുന്‍പന്തിയിലുണ്ടായിരുന്നു മമ്മൂട്ടിയുടെ ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്സ്. ജനുവരി 23 ന് റിലീസായ സിനിമ മാസങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഒടിടിയില്‍ എത്തിയിരുന്നില്ല. ഇതിനെച്ചൊല്ലി നിരവധി ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നു. നേരത്തെ സിനിമയുടെ ഒടിടി സ്ട്രീമിങ് അവകാശം ആമസോണ്‍ പ്രൈം നേടിയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു എങ്കിലും തുടര്‍ന്ന് അപ്ഡേറ്റ് ഒന്നും വന്നിരുന്നില്ല. പിന്നീട് സീ 5 ചിത്രത്തിന്റെ ഡിജിറ്റല്‍ അവകാശം നേടി എന്ന വാര്‍ത്തകള്‍ വന്നു.
ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് ഔദ്യോഗികമായിരിക്കുകയാണ്. സീ 5 ലൂടെയാണ് തന്നെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. പ്ലാറ്റ്ഫോം നിര്‍മാതാക്കളായ മമ്മൂട്ടി കമ്പനിയും ഈ സമൂഹമാധ്യമങ്ങളിലൂടെ ഈ വിവരം പങ്കുവെച്ചു. ഡിസംബര്‍ 19നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക.