CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes 38 Seconds Ago
Breaking Now

ചുമയും, തുമ്മലും ഉള്ളവരെല്ലാം മാസ്‌ക് അണിയണം; പറ്റില്ലെങ്കില്‍ ജോലിക്കാര്‍ വീട്ടിലിരിക്കണം; ഫ്‌ളൂ പകരുന്നത് തടയാനുള്ള ഹെല്‍ത്ത് മേധാവികളുടെ ഉപദേശത്തില്‍ രാഷ്ട്രീയ വിവാദം; കൊവിഡ് കാലത്തിന്റെ 'ഓര്‍മ്മകള്‍' പരത്തുന്നതിനെതിരെ കെമി ബാഡെനോക്

രൂപമാറ്റം സംഭവിച്ച ഇന്‍ഫ്‌ളുവെന്‍സ എ സ്‌ട്രെയിനാണ് സൂപ്പര്‍ഫ്‌ളൂ സൃഷ്ടിക്കുന്നത്

ബ്രിട്ടനില്‍ സൂപ്പര്‍ഫ്‌ളൂ സീസണ്‍ പ്രതീക്ഷകള്‍ മറികടന്ന് പറക്കാന്‍ തുടങ്ങിയതോടെ ചുമയും, തുമ്മലും നേരിട്ടാല്‍ മാസ്‌ക് ധരിക്കാന്‍ ഉപദേശം. എന്നുമാത്രമല്ല മാസ്‌ക് അണിയാന്‍ ബുദ്ധിമുട്ടുള്ള ജോലിക്കാര്‍ വീട്ടിലിരിക്കാനും ആരോഗ്യ മേധാവികള്‍ ഉപദേശിച്ചതോടെ രാഷ്ട്രീയ വിവാദം അണപൊട്ടി. 

നം.10 ഈ ഉപദേശത്തിന് പിന്തുണ അറിയിച്ചെങ്കിലും, കൊവിഡ് കാലത്തിന്റെ ഓര്‍മ്മകളിലേക്ക് നയിക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ ടോറി നേതാവ് കെമി ബാഡെനോക് മുന്നറിയിപ്പ് നല്‍കി. ഫ്‌ളൂ സീസണ്‍ റെക്കോര്‍ഡ് കീഴടക്കുമെന്ന് ഉറപ്പായതോടെയാണ് കൊവിഡ് കാലത്ത് ഇന്‍ഫെക്ഷന്‍ നിയന്ത്രിക്കാന്‍ ഉപയോഗിച്ച നടപടികള്‍ തിരിച്ചെത്തിക്കുമെന്ന് എന്‍എച്ച്എസ് ട്രസ്റ്റുകളെ പ്രതിനിധീകരിക്കുന്ന എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഡാനിയേല്‍ എല്‍കെലെസ് വ്യക്തമാക്കിയത്. 

സാധാരണയേക്കാള്‍ നേരത്തെ എത്തിയ ഫ്‌ളൂ സ്‌ട്രെയിന്‍ ഇക്കുറി വളരെ വേഗത്തില്‍ പടരുന്നതും, സ്‌കൂളുകള്‍ പോലും അടയ്‌ക്കേണ്ടി വരുന്നതുമായ സാഹചര്യത്തിലാണ് നടപടിയെന്ന് ഇദ്ദേഹം പറയുന്നു. എന്നാല്‍ കൊവിഡ് കാലത്ത് മാസ്‌ക് അണിഞ്ഞ് നടന്ന ബുദ്ധിമുട്ടാണ് ഇപ്പോള്‍ തിരികെ എത്തിക്കുന്നതെന്ന് ബാഡെനോക് വിമര്‍ശിച്ചു. ഗവണ്‍മെന്റ് ഇതൊന്നും നിര്‍ബന്ധിച്ച് അടിച്ചേല്‍പ്പിക്കേണ്ടതില്ല. സാമാന്യബുദ്ധി ഉപയോഗിക്കാം, ആളുകള്‍ സ്വന്തം നിലയില്‍ തീരുമാനിക്കട്ടെ, ടോറി നേതാവ് പറഞ്ഞു. 

രൂപമാറ്റം സംഭവിച്ച ഇന്‍ഫ്‌ളുവെന്‍സ എ സ്‌ട്രെയിനാണ് സൂപ്പര്‍ഫ്‌ളൂ സൃഷ്ടിക്കുന്നത്. ഇംഗ്ലണ്ടില്‍ കേസുകള്‍ വര്‍ദ്ധിക്കാന്‍ ഇടയാക്കുന്നത് ഈ സ്‌ട്രെയിനാണ്. എന്നാല്‍ ഈ വര്‍ഷത്തെ വാക്‌സിന്‍ ഇതിനെതിരെ നല്ല സുരക്ഷ നല്‍കുന്നുണ്ടെന്ന് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി വ്യക്തമാക്കുന്നു. വാക്‌സിനേഷന്‍ സ്വീകരിച്ച് സുരക്ഷിതരാകാന്‍ നേരത്തെ തന്നെ എന്‍എച്ച്എസ് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.