
















മുംബൈയില്‍ ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി. ഭര്‍ത്താവും പാമ്പാട്ടിയും രണ്ട് സുഹൃത്തുക്കളും പിടിയില്‍. ബദലാപൂരിലാണ് സംഭവം. കോണ്‍ഗ്രസ് പ്രവര്‍ത്തക നീരജ (37) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് രൂപേഷ് അമ്പേര്‍കര്‍ ആണ് അറസ്റ്റിലായത്.
മൂന്ന് വര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്. അപകടമരണമെന്നാണ് അന്ന് പൊലീസ് കരുതിയത്.മറ്റൊരു കൊലപാതകക്കേസില്‍ പിടിയിലായ പ്രതി നല്‍കിയ സൂചനയില്‍ നിന്നാണ് നീരജയുടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.