
















ട്രക്ക് ബൈക്കിലിടിച്ച് ദമ്പതികള്‍ക്കും ഒരുവയസുള്ള മകനും ദാരുണാന്ത്യം. രാജസ്ഥാനിലെ ബുണ്ടി ജില്ലയിലെ എന്‍എച്ച് -52 ല്‍ ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ബുണ്ടി ജില്ലയിലെ തലേര പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സന്‍വല്‍പുര ഗ്രാമത്തില്‍ താമസിക്കുന്ന സുന്ദര്‍ സിംഗ് (36), ഭാര്യ രാജ് കൗര്‍ (30), മകന്‍ അമൃത് എന്ന അമര്‍ദീപ് സിംഗ് (1) എന്നിവരാണ് മരിച്ചത്.
മൂവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പൊലീസ് പറയുന്നതനുസരിച്ച്, ട്രക്ക് ഇരുചക്രവാഹനത്തിന്റെ പിന്നിലിടിക്കുകയായിരുന്നു. തുടര്‍ന്ന് യാത്രക്കാര്‍ തെറിച്ചുവീണു. സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന് ശേഷം ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടതായും ഇയാളെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തില്‍ പ്രതിഷേധിച്ച് കുടുംബാംഗങ്ങളും നാട്ടുകാരും റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്താന്‍ ശ്രമിച്ചെന്ന് തലേര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അരവിന്ദ് ഭരദ്വാജ് പറഞ്ഞു.