
















യുകെയിലെ സമര്‍സെറ്റ് കൗണ്ടിയിലെ ടോണ്ടനില്‍ പാര്‍ക്കില്‍ മാനസിക പ്രശ്‌നമുള്ള സ്ത്രീയെ പീഡിപ്പിച്ച കേസില്‍ മലയാളിയായ യുവാവിന് 12 വര്‍ഷം തടവുശിക്ഷ. വില്‍ഫ്രഡ് റോഡ്, ടോണ്ടന്‍ സ്വദേശിയായ മനോജ് ചിന്താതിരയ്ക്കാണ് ശിക്ഷ വിധിച്ചത്. തുടക്കത്തില്‍ കുറ്റം നിഷേധിച്ചെങ്കിലും ശക്തമായ തെളിവ് ഹാജരാക്കിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്തതും ക്രൂരവുമായ ആക്രമണമെന്ന് അന്വേഷണ ഉദ്യോഗസ്ഥ കോടതിയില്‍ വിശദീകരിച്ചു.
29 കാരനാണ് പ്രതി. ശിക്ഷയുടെ ആറാം വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രതിയെ യുകെയില്‍ നിന്ന് നാടുകടത്തുമെന്ന് ജഡ്ജി സ്റ്റീഫന്‍ ക്ലൈമി വ്യക്തമാക്കി.
2025 ഒക്ടോബര്‍ 11ന് രാത്രി മുതല്‍ അഞ്ചുമണിവരെ വിക്ടോറിയ പാര്‍ക്കിലാണ് സംഭവം. മാനസികമായി അസ്വസ്ഥത പ്രകടിപ്പിച്ച് തെരുവില്‍ കഴിഞ്ഞിരുന്ന അപരിചിതയായ സ്ത്രീയെ സമീപിച്ച മനോജ് സമീപ കടയില്‍ നിന്ന് ബിയര്‍ വാങ്ങി നല്‍കി. പാര്‍ക്കിലെ ആളൊഴിഞ്ഞ ബെഞ്ചിലേക്ക് കുട്ടിക്കൊണ്ടുപോയി മദ്യം നല്‍കി ബോധം നഷ്ടമാക്കി പീഡനം നടത്തിയെന്നാണ് കേസ്.
ഞാന്‍ നിന്നെ പീഡിപ്പിക്കാന്‍ പോകുന്നുവെന്ന് പ്രതി പറഞ്ഞതും ദയവായി ഉപദ്രവിക്കരുതെന്ന് യുവതി ആവര്‍ത്തിച്ചു അപേക്ഷിക്കുന്നതും സമീപത്തെ സുരക്ഷാ ക്യാമറയില്‍ പതിഞ്ഞു. ഇതെല്ലാം പ്രതിയ്‌ക്കെതിരെയുള്ള തെളിവായി പൊലീസ് ഹാജരാക്കി.