CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 27 Seconds Ago
Breaking Now

ജയിലിലും 'ഉന്നത' ഉദ്യോഗം! കുട്ടികളെ കൊന്ന് രസിച്ച കൊലയാളി നഴ്‌സ് ലൂസി ലെറ്റ്ബിക്ക് ജയിലില്‍ ഉയര്‍ന്ന ജോലി; മറ്റ് തടവുകാര്‍ക്ക് ജോലിക്കയറ്റത്തില്‍ 'അസൂയ'?

നല്ല പെരുമാറ്റത്തിന്റെ ഫലമായാണ് മുന്‍ നഴ്‌സിന് പ്രൊമോഷന്‍ ലഭിച്ചതെന്നും ശ്രോതസ്സുകള്‍

ബ്രിട്ടനെ ഞെട്ടിച്ച ഒരു നാമമാണ് ലൂസി ലെറ്റ്ബിയുടേത്. ജോലി ചെയ്ത ആശുപത്രിയില്‍ പിഞ്ചുകുഞ്ഞുങ്ങളെ വകവരുത്തിയ ഒരു നഴ്‌സിന്റെ കഥ ബ്രിട്ടന് എങ്ങനെയാണ് മറക്കാന്‍ കഴിയുക? എന്നാല്‍ സീരിയല്‍ കൊലപാതകങ്ങള്‍ക്കും, വധശ്രമങ്ങള്‍ക്കും ആജീവനാന്തം ശിക്ഷ നേരിടുന്ന ലൂസി ലെറ്റ്ബി ജയിലില്‍ 'ഉന്നത' ഉദ്യോഗം നേടിയെന്നാണ് റിപ്പോര്‍ട്ട്. 

ഇതില്‍ സഹജീവനക്കാര്‍ അസൂയാലുക്കളായി മാറിയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സറേയിലെ എച്ച്എംപി ബ്രോണ്‍സ്ഫീല്‍ഡില്‍ ലൈബ്രേറിയനായി ജോലി കിട്ടിയ മുന്‍ നഴ്‌സ് സഹതടവുകാര്‍ക്ക് ബുക്കുകളും, ഡിവിഡികളും നല്‍കുന്ന ജോലിയാണ് ചെയ്യുന്നത്. വനിതാ ജയിലില്‍ ക്ലീനറുടെ ജോലിയില്‍ നിന്നുമാണ് ലെറ്റ്ബിക്ക് പ്രൊമോഷന്‍ ലഭിച്ചിരിക്കുന്നത്. 

കൗണ്ടസ് ഓഫ് ചെസ്റ്റര്‍ ഹോസ്പിറ്റലില്‍ ഏഴ് കുഞ്ഞുങ്ങളെ കൊല്ലുകയും, മറ്റ് ഏഴ് പേരെ കൊല്ലാന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് ലൂസി ലെറ്റ്ബി അകത്തായത്. 'ജയിലില്‍ മികച്ച ജോലിയിലാണ് ലെറ്റ്ബി എത്തിയിരിക്കുന്നത്. ഇവരുടെ യൂണിറ്റില്‍ ലൈബ്രേറിയനാണ്. സുഹൃത്തുക്കള്‍ക്ക് ആവശ്യമുള്ളത് ലഭ്യമാക്കിയാല്‍ ഇവര്‍ തടവുകാരുടെ പ്രീതി നേടും. എന്നാല്‍ പലര്‍ക്കും അസൂസയും ഉണ്ട്. ലെറ്റ്ബിക്ക് കാര്യങ്ങള്‍ എളുപ്പമാക്കി കൊടുക്കുന്നുവെന്നൊരു ശ്രുതിയുണ്ട്', ഒരു ശ്രോതസ്സ് സണ്‍ പത്രത്തോട് പറഞ്ഞു. 

നല്ല പെരുമാറ്റത്തിന്റെ ഫലമായാണ് മുന്‍ നഴ്‌സിന് പ്രൊമോഷന്‍ ലഭിച്ചതെന്നും ശ്രോതസ്സുകള്‍ പറയുന്നു. ജയില്‍ ഓഫീസര്‍മാരുമായി സൗഹൃദപരമായ പെരുമാറ്റം നിലനിര്‍ത്തുന്നതും ഗുണകരമായി. 




കൂടുതല്‍വാര്‍ത്തകള്‍.