CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
9 Hours 10 Minutes 59 Seconds Ago
Breaking Now

ഒരടി മഞ്ഞ് വീഴും; ബ്രിട്ടനില്‍ വീണ്ടും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ആംബര്‍ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഗൊറെറ്റി കൊടുങ്കാറ്റിന്റെ കണക്കെടുപ്പ് നടത്തി രാജ്യം; വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നിലവില്‍

വെല്ലുവിളി നിറഞ്ഞ സാഹചര്യമായതിനാല്‍ റൂട്ടുകള്‍ അടച്ചിടാനും, പവര്‍കട്ട് ഭീഷണിയും നിലനില്‍ക്കുന്നതായി ട്രാന്‍സ്‌പോര്‍ട്ട് സ്‌കോട്ട്‌ലണ്ട്

ബ്രിട്ടനില്‍ ശൈത്യകാല ദുരിതം തുടരുമെന്ന് മെറ്റ് ഓഫീസ്. മഞ്ഞിനും, ഐസിനുമുള്ള മുന്നറിയിപ്പ് അപ്‌ഗ്രേഡ് ചെയ്ത് ഇപ്പോള്‍ ആംബറിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് കാലാവസ്ഥാ വകുപ്പ്. ഇതോടെ പല ഭാഗങ്ങളിലും ഒരടി വരെ മഞ്ഞുവീഴ്ച നേരിടുമെന്നാണ് മുന്നറിയിപ്പ് നല്‍കുന്നത്. ഗൊറെറ്റി കൊടുങ്കാറ്റ് വിതച്ച വിനാശത്തിന്റെ ആഘാതത്തില്‍ നിന്നും രാജ്യം മുക്തമാകുന്നതിന് മുന്‍പാണ് ഈ അവസ്ഥ. 

ഞായറാഴ്ച പുലര്‍ച്ചെ 3 മുതലാണ് ആംബര്‍ മുന്നറിയിപ്പ് നിലവില്‍ വന്നത്. നോര്‍ത്ത് ഈസ്റ്റ് സ്‌കോട്ട്‌ലണ്ട് മുതല്‍ സെന്‍ഡ്രല്‍ സ്‌കോട്ട്‌ലണ്ട് വരെ ഇതിന് പ്രാബല്യമുണ്ടാകും. നോര്‍ത്ത് ഈസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 3 വരെ ഐസും, മഞ്ഞും മൂലമുള്ള മഞ്ഞ മുന്നറിയിപ്പാണ് നല്‍കിയിട്ടുള്ളത്. Britain is bracing for another blast of wintry chaos after the Met Office upgraded a snow and ice warning to amber on Sunday

ഗുരുതരമായ യാത്രാ തടസ്സങ്ങള്‍, പവര്‍കട്ട്, ജീവന് അപകടം സൃഷ്ടിക്കുന്ന അവസ്ഥകള്‍, പ്രോപ്പര്‍ട്ടികള്‍ക്ക് കേടുപാടുകള്‍ എന്നിവയാണ് തുടര്‍ച്ചയായ രണ്ടാം വീക്കെന്‍ഡിലും കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന മുന്നറിയിപ്പ്. യുകെയുടെ മറ്റ് ഭാഗങ്ങളില്‍ മഞ്ഞിന് പുറമെ കാറ്റും മഴയും നേരിടുന്ന മഞ്ഞ ജാഗ്രതാ മുന്നറിയിപ്പാണുള്ളത്. ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ട്‌ലണ്ട് എന്നിവിടങ്ങളില്‍ വീക്കെന്‍ഡിലും തടസ്സങ്ങള്‍ നേരിടുമെന്ന് നാഷണല്‍ റെയില്‍ മുന്നറിയിപ്പ് നല്‍കി. 

വെല്ലുവിളി നിറഞ്ഞ സാഹചര്യമായതിനാല്‍ റൂട്ടുകള്‍ അടച്ചിടാനും, പവര്‍കട്ട് ഭീഷണിയും നിലനില്‍ക്കുന്നതായി ട്രാന്‍സ്‌പോര്‍ട്ട് സ്‌കോട്ട്‌ലണ്ട് മുന്നറിയിപ്പ് നല്‍കി. തണുത്ത കാലാവസ്ഥയും, ഗൊറോറ്റി കൊടുങ്കാറ്റും മൂലം വാട്ടര്‍ സപ്ലൈ പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ഒരു മന്ത്രി വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.