CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 23 Seconds Ago
Breaking Now

കൊടും ശൈത്യത്തിനിടെ കാലാവസ്ഥ വഷളാക്കാന്‍ ഗൊറെറ്റി കൊടുങ്കാറ്റ്; ആര്‍ട്ടിക് ബ്ലാസ്റ്റില്‍ എട്ട് ഇഞ്ച് വരെ മഞ്ഞ് വീഴും; ബ്രിട്ടനില്‍ ഉടനീളം ഐസിനുള്ള മുന്നറിയിപ്പ്; റോഡ്, റെയില്‍ യാത്രകള്‍ക്ക് ഇറങ്ങുന്നവര്‍ മുന്‍കരുതലെടുക്കണം, ടൈംടേബിള്‍ പരിശോധിക്കണം

മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിടാന്‍ തന്നെയാണ് സാധ്യത

യുകെയില്‍ അതിശൈത്യം നടമാടുന്നതിനിടെ കാലാവസ്ഥ രൂക്ഷമാക്കാന്‍ ഗൊറെറ്റി കൊടുങ്കാറ്റ്. പുതിയ കൊടുങ്കാറ്റിന്റെ സഞ്ചാരപാത വ്യക്തമായതോടെ ഈ ഭാഗങ്ങളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞുവീഴ്ചയാണ് പ്രതീക്ഷിക്കുന്നത്. ബുധനാഴ്ച ബ്രിട്ടനില്‍ ഉടനീളം ഐസ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 

കൊടുങ്കാറ്റ് മൂലം ഇംഗ്ലണ്ടിലും, വെയില്‍സിലും ഈയാഴ്ച വ്യാപകമായ മഞ്ഞിനും, ശക്തമായ മഴയ്ക്കും, കടുത്ത തിരമാലകള്‍ക്കും സാധ്യത ഉയര്‍ന്നതായി മെറ്റ് ഓഫീസ് സ്ഥിരീകരിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഹോം കൗണ്ടികളില്‍ എട്ട് ഇഞ്ച് വരെ മഞ്ഞ് പുതയ്ക്കുമെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. 

വ്യാഴാഴ്ച വൈകുന്നേരത്തോടെ സൗത്ത് വെയില്‍സിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ മഞ്ഞ് രൂപപ്പെടും. അര്‍ദ്ധരാത്രിയോടെ ഇംഗ്ലണ്ടിലും, വെയില്‍സിലും മഴ മഞ്ഞായി രൂപം മാറും. അതേസമയം ലണ്ടനും, സൗത്ത് വെസ്റ്റും മഞ്ഞുവീഴ്ചയില്‍ നിന്നും തലയൂരുമെന്നാണ് കരുതുന്നത്. ബുധനാഴ്ച സ്‌കോട്ട്‌ലണ്ടില്‍ ശൈത്യകാല മഴയാണ് നേരിടുക. 

യുകെയിലെ ഭൂരിഭാഗം മേഖലകള്‍ക്കും മെറ്റ് ഓഫീസ് മഞ്ഞ ഐസ് മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ ഉള്‍പ്പെടെ ഇത് നിലവിലുണ്ട്. ഐസ് പ്രതങ്ങളില്‍ വീണ് പരുക്കേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കാനാണ് നിര്‍ദ്ദേശം. 

സൗത്ത് മേഖലകളിലാണ് കൊടുങ്കാറ്റ് പിടിമുറുക്കുക. ബുധനാഴ്ച രാവിലെ യാത്രക്ക് ഇറങ്ങുന്നവര്‍ റോഡിന്റെ അവസ്ഥയും, ബസ്, ട്രെയിന്‍ ടൈംടേബിളും പരിശോധിച്ച ശേഷം മാത്രം യാത്രക്കിറങ്ങാന്‍ മെറ്റ് ഉപദേശിക്കുന്നു.

മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ തടസ്സങ്ങള്‍ നേരിടാന്‍ തന്നെയാണ് സാധ്യത. ചൊവ്വാഴ്ച മഞ്ഞ് ശക്തമായതിനാല്‍ ആയിരത്തിലേറെ സ്‌കൂളുകളാണ് യുകെയില്‍ അടച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.