CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 59 Minutes 22 Seconds Ago
Breaking Now

കാന്താര ദൈവീക രൂപത്തെ വികലമായി അനുകരിച്ചതില്‍ നടപടി: ചാമുണ്ഡിക്ഷേത്രം സന്ദര്‍ശിച്ച് നടന്‍ രണ്‍വീര്‍സിങ്

'കാന്താര' സിനിമയിലെ ദൈവീക രൂപത്തെ വികലമായി അനുകരിച്ചതില്‍ രണ്‍വീറിനെതിരെ പരാതി ഉണ്ടായിരുന്നു. ഇതില്‍ ഹൈക്കോടതി കേസ് എടുക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം നടന്‍ ചൊവ്വാഴ്ച ചാമുണ്ഡേശ്വരീക്ഷേത്രം സന്ദര്‍ശിച്ചു. നിരുപാധികം മാപ്പുപറയുകയും മൈസൂരുവിലെ ചാമുണ്ഡി ക്ഷേത്രം സന്ദര്‍ശിച്ച് മാപ്പുചോദിക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് രണ്‍വീറിന്റെ പേരിലുള്ള കേസ് കഴിഞ്ഞമാസം ഹൈക്കോടതി തള്ളിയത്.

നവംബര്‍ 28-ന് ഗോവ അന്താരാഷ്ട്രാ ചലച്ചിത്ര മേളയുടെ സമാപനവേദിയില്‍ രണ്‍വീര്‍ 'കാന്താര: എ ലെജന്‍ഡ്- ചാപ്റ്റര്‍ വണ്‍' എന്ന ചിത്രത്തിലെ നായകന്‍ ഋഷഭ് ഷെട്ടിയെ അനുകരിച്ചിരുന്നു. ഇതിന് നേരെ വലിയ വിമര്‍ശനങ്ങള്‍ വന്നിരുന്നു. ബെംഗളൂരുവിലാണ് നടന് എതിരെ പരാതി ലഭിച്ചിരുന്നത്. റിഷഭ് ഷെട്ടിയുടെ പ്രകടനത്തെ അഭിനന്ദിക്കുന്നതിനിടെ സിനിമയിലെ ദൈവീക രൂപത്തെ 'പെണ്‍ പ്രേതം' എന്ന് രണ്‍വീര്‍ വിശേഷിപ്പിച്ചത്.

തുടര്‍ന്ന് വേദിയില്‍ റിഷബിന്റെ പ്രകടനം മോശമായി അവതരിപ്പിച്ച് കാണിച്ചതും വിവാദമായി. ഈ രംഗം അനുകരിക്കുന്നതിന് മുന്‍പ് രണ്‍വീര്‍ സിങ്ങിന് റിഷബ് ഷെട്ടി അത് അനുകരിക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ദൈവിക രൂപത്തെ അനുകരിക്കുമ്പോള്‍ രണ്‍വീര്‍ ഷൂസ് ധരിച്ചതും വലിയ വിമര്‍ശനത്തിനിടയാക്കി.

 




കൂടുതല്‍വാര്‍ത്തകള്‍.